വരാപ്പുഴ കസ്റ്റഡി മര്‍ദനം; ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയായിരുന്ന ശ്രീജിത്ത് ആണ് മരിച്ചത്. ഗുരുതര മര്‍ദനമേറ്റ ശ്രീജിത്തിന് ഇന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ശ്രീജിത്ത് ഉള്‍പെട്ട സംഘം വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























