ഭര്‍ത്താവ് ഭാര്യയെയും മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെയും അഞ്ചു വയസുള്ള മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കോന്നിയിലാണ് സംഭവം. മദ്യപിച്ച് നാട്ടുകാരോടും വീട്ടുകാരോടും ബഹളം വയ്ക്കുന്നത് ഇയാളുടെ പതിവായിരുന്നു. 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റ ഭാര്യയുടെ നില ഗുരുതരമാണ്. മകനും സാരമായി പൊള്ളലേറ്റു. കോന്നി വകയാറിന് സമീപം കൊല്ലന്‍പടിയില്‍ ഗോകുലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൊക്കാത്തോട് സ്വദേശി രതീഷാ(32)ണ് ഭാര്യ രമ്യയെയും(28), മകന്‍ അഭിജിത്തിനെയും രാത്രി ഏഴുമണിയോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഓടിക്കൂടിയ നാട്ടുകാര്‍ തുണി കൊണ്ടു മൂടിയാണ് തീയണച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പൊള്ളല്‍ 90 ശതമാനത്തില്‍ അധികമായതിനാല്‍ രമ്യയെയും അഭിജിത്തിനെയും പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മദ്യപിച്ചെത്തിയ രതീഷ് ഭാര്യയുമായി വഴക്കുണ്ടാവുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പെട്രോള്‍ തെറിച്ചു വീണാണ് അഭിജിത്തിന് പൊള്ളലേറ്റത്. രതീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
മദ്യലഹരിയില്‍ വഴക്കും വെട്ടും കുത്തുമുണ്ടാക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം അമ്മാവനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് അന്ന് കേസും വഴക്കും ഒഴിവാക്കിയത്. അതില്‍ നടപടി ഇല്ലാതെ വന്നതാണ് ഇപ്പോള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം.
https://www.facebook.com/Malayalivartha

























