ഉടുതുണിയും ഭക്ഷണവുമില്ലാതെ രണ്ടു വയോധികര്‍... നഗരത്തിലെ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രിയില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ രണ്ട് വയോധികര്‍. ഉടുതുണിയില്ലാതെ മലത്തിലും മൂത്രത്തിലും ഇവര്‍ കിടന്നത് മണിക്കൂറുകള്‍. നഗരത്തിലെ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞത്.
ഇരുവര്‍ക്കും അറുപതിനോടടുത്ത് പ്രായം തോന്നിക്കും. ഒരാള്‍ ഷണ്‍മുഖനെന്ന് പേര് മാത്രം പറയുന്നുണ്ട്. മറ്റൊരാള്‍ തലശേരി സ്വദേശിയാണെന്നും പേര് അമീറാണെന്നും പറയുന്നു. ആശുപത്രി രേഖകള്‍ പ്രകാരം ഈ മാസം ഏഴിനാണ് അമീര്‍ എന്നയാളെ ചില പരിസരവാസികള്‍ ആശുപത്രിയിലാക്കിയത്.
ഷണ്‍മുഖനെ സൗത്ത് പൊലീസ് രണ്ടാഴ്ച മുന്‍പ് കൊണ്ടുവന്നതാണെന്നും പറയുന്നു. ആശുപത്രി രേഖയില്‍ ഇയാളുടെ പേര് അമീര്‍ എന്നാണെങ്കില്‍ ഇയാള്‍ ഹമീദ് എന്നും പറയുന്നുണ്ട്. ഇരുവരും അവ്യക്തമായി മാത്രമേ സംസാരിക്കുന്നുള്ളൂ. നേരത്തേ ഇത്തരം രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. എന്നാല്‍, ഈ വാര്‍ഡ് അടച്ചുപൂട്ടി കാന്‍സര്‍ വാര്‍ഡാക്കി മാറ്റിയതോടെയാണ് ആരോരുമില്ലാത്ത രോഗികളെ ആളൊഴിഞ്ഞ മൂലയില്‍ തള്ളിയത്.
കിടക്കയ്ക്ക് താഴെ മലത്തിലും മൂത്രത്തിലും നഗ്‌നരായിട്ടാണ് ഇരുവരും തിങ്കളാഴ്ച ഉച്ചവരെ കിടന്നത്. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ആശുപത്രി അധികൃതര്‍ മുറി വൃത്തിയാക്കാനും മരുന്നും ഭക്ഷണവും നല്‍കാനും എത്തിയത്. സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് വസ്ത്രം നല്‍കിയത്. ഹര്‍ത്താലായതിനാല്‍ ജീവനക്കാര്‍ കുറവായതിനാലാണ് തിങ്കളാഴ്ച ഇവരെ കൃത്യമായി പരിചരിക്കാന്‍ സാധിക്കാതിരുന്നതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി വിശദീകരിച്ചു. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യ രംഗത്ത് നമ്ബര്‍ വണ്ണായ കേരളത്തില്‍ നിന്നാണ് ഈ കാഴ്ച എന്ന് ഖേദത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചിത്രങ്ങള്‍ പങ്കുവെച്ചു പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha

























