ആറ്റുനോറ്റുണ്ടായ കൺമണിയെ കാണാൻ സന്തോഷത്തോടെ നാട്ടിലേയ്ക്ക് ഓടിയെത്തി... പക്ഷെ ആ ചോദ്യം ചെയ്യൽ എല്ലാ സന്തോഷങ്ങളും തകർത്തെറിയാൻ മണിക്കൂറുകൾ മാത്രം എടുത്തുള്ളൂ... വിജനമായ സ്ഥലത്ത് വച്ച് ഷാഫിയെ ക്രൂരമായി കുത്തികൊലപ്പെടുത്തി; ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് ഭാര്യ ബോധരഹിതയായി; ഉറ്റവരുടെ തേങ്ങലുകൾക്ക് ആശ്വാസം പകരാനാകാതെ നാട്ടുകാരും ബന്ധുക്കളും

ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍നിന്ന് എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. മരിച്ച മുഹമ്മദ് ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് കേസെടുത്തു. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന്‍ മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. മുഹമ്മദ് ഷാഫിയുടെ ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ഇതിനായാണ് ചുരുങ്ങിയദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്.
കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെപേരില്‍ കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. തര്‍ക്കത്തിനുശേഷം സ്ഥലത്തുനിന്നുപോയ മുഹമ്മദ് ഷാഫിയെ പിന്നാലെ ബൈക്കിലെത്തിയ പ്രതികള്‍ തിരികെ വിളിച്ചുകൊണ്ടുവന്നു. മോതീന്‍മുക്കില്‍നിന്ന മുസുമ്മില്‍ എന്ന സുഹൃത്തിന്റെ ബൈക്കില്‍ ആലുംമൂട്ടില്‍ മടങ്ങിയെത്തിയ മുഹമ്മദ് ഷാഫിയെ പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിച്ചു.
കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു. സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസ്, ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്ദ്, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ്, അജയനാഥ്, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തിരുവനന്തപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്േമാര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha

























