യുഎഇയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച മലയാളി നഴ്‌സിനെ ദുബായില്‍ തന്നെ അടക്കം ചെയ്യാനൊരുങ്ങുന്നു; അമ്മയുടെ മൃതദേഹം കാണേണ്ടന്നു മക്കള്‍; നാട്ടിലെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല; ആത്മാര്‍ത്ഥയുള്ള ജോലിക്കാരിയാണ് സുജ സിങ് എന്ന് ആശുപത്രി അധികൃതര്‍

യുഎഇ യില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ സര്‍വത്ര ദുരൂഹത തുടരുന്നു. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു വരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ആരും ഏറ്റെടുക്കാനില്ലാ ത്തതിനെ തുടര്‍ന്നാണിത്.
യുവതിയെ ആശുപത്രി കട്ടിടത്തില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഹെഡ്‌നഴ്‌സായി ജോലി നോക്കുന്ന സുജ സിങിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിക്കു പ്രവേശിച്ചത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. ഇവര്‍ക്കു ശമ്ബള കുടിശിക ഉള്ളതായി പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു.
യുവതിക്കു ജോലി സമ്മര്‍ദം വളരെയധികം ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഉത്തരേന്ത്യക്കാരനെ വിവഹം ചെയ്ത സുജയ്ക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണു കഴിഞ്ഞിരുന്നത്. അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യം ഇല്ല എന്നു മക്കള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളെ ധിക്കരിച്ച് ഉത്തരേന്ത്യക്കാരനെ വിവാഹം കഴിച്ചതിലുള്ള അമര്‍ഷമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.
നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നു സുജയെ ദുബായില്‍ തന്നെ സംസ്‌കാരിക്കാനുള്ള ഒരുക്കത്തിലാണ്. ആത്മാര്‍ത്ഥയുള്ള ജോലിക്കാരിയാണ് സുജ സിങ് എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























