ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ... ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ; ഇ.പി. ജയരാജന്റെ ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് കെ. സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ക്ഷേത്ര ദര്‍ശനത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പരിഹാസം. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീ ദേവി ക്ഷേത്ര സന്ദര്‍ശിച്ചു ഇറങ്ങുന്ന ജയരാജന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇപി ജയരാജന് അഭിനന്ദനങ്ങളും ആശംസകളും എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഇ. പി. ജയരാജന് അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്‌കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു. അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്‌സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്. മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്ബുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസഌം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവര്‍ക്കൊക്കെ നമാസ് നടത്താനും റമളാന്‍ നൊയമ്ബ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല. വിപഌകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ. പി. പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരസ്തമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്ബത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.
https://www.facebook.com/Malayalivartha
























