സെല്‍ഫി ഭ്രമക്കാരെ തിരുത്താന്‍ കഴിയില്ല... റെയില്‍വേ സ്‌റ്റേഷനുകളില്‍ സെല്‍ഫി കോര്‍ണറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി റെയില്‍വേ ബോര്‍ഡ്

ഇപ്പോള്‍ സാഹസികമായി സെല്‍ഫിയെടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ ഈ സാഹസികത കാരണം നിരവധി ജീവനുകളും ഇതിനോടകം പൊലിഞ്ഞു കഴിഞ്ഞു. എന്നിട്ടും സാഹസികയയ്ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. പാഞ്ഞു വരുന്ന ട്രെയിനിന്റ മുന്നിലും പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയും മറ്റും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. വര്‍ദ്ധിച്ചു വരുന്ന ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ സെല്‍ഫി കോര്‍ണറുകള്‍ വരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട 70 സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ സെല്‍ഫി കോര്‍ണറുകള്‍ നിര്‍മ്മിക്കുക എന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് പ്രധാന സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ സെല്‍ഫി കോര്‍ണറുകള്‍ സ്ഥാപിക്കുക. രണ്ടാംഘട്ടത്തില്‍ എല്ലാ പ്രധാന സ്‌റ്റേഷനുകളിലും നടപ്പാക്കാനാണ് തീരുമാനം. സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ സുരക്ഷിതമായും ഭംഗിയായും സെല്‍ഫിയെടുക്കാന്‍ പറ്റുന്ന തരത്തില്‍ സെല്‍ഫി കോര്‍ണറുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചത്. മാതൃകാ സ്‌റ്റേഷനുകളായി ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന എല്ലാ സ്‌റ്റേഷനുകളിലും സെല്‍ഫി കോര്‍ണറുകളും നിര്‍മ്മിക്കുന്നുണ്ട്.
ബന്ധുക്കളെ യാത്രയാക്കാന്‍ എത്തുമ്‌ബോഴും സുഹൃത്തുക്കളുമായും ചേര്‍ന്നും പ്ലാറ്റ്‌ഫോമിലും മറ്റും ട്രെയിന്‍ പുറപ്പെടുമ്‌ബോഴും സെല്‍ഫിയെടുക്കുന്നത് അപകടത്തിന് ഇടവരുത്തുന്നുവെന്നതാണ് റെയില്‍വേക്കു ലഭിച്ച റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പ്ലാറ്റ്‌ഫോമിലും റെയില്‍വേ ട്രാക്കിലും നിന്നു സെല്‍ഫിയെടുത്ത് ട്രെയിന്‍ അപകടത്തില്‍ രാജ്യത്തു പത്തുപേര്‍ മരിച്ചുവെന്നാണ് റെയില്‍വേ സുരക്ഷാ സേനയുടെയും റിപ്പോര്‍ട്ട്. അലക്ഷ്യമായി ഫോണില്‍ സംസാരിച്ച് ട്രെയിനിനു മുന്നില്‍ അപകടത്തില്‍പെടുന്നവരുടെയും എണ്ണം വര്‍ധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























