Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അച്ഛന്‍ എന്താ അമ്മേ വരാത്തേ ..? മകളുടെ ചോദ്യത്തിന് മുമ്പിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് അഖില; അച്ഛന്റെ മരണമറിയാതെ വീട്ടിൽ ചിരിച്ചുകളിച്ച് നിൽക്കുന്ന ആര്യ ബന്ധുക്കളുടെയും നാട്ടുകാരുടെയും നൊമ്പരമാകുന്നു...

11 APRIL 2018 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

കുഞ്ഞു ആര്യനന്ദ പതിവുപോലെ വീട്ടുമുറ്റത്ത് കളിയില്‍ തന്നെയാണ്. അച്ഛന്‍ ശ്രീജിത്ത് പുതുതായി വാങ്ങിനല്‍കിയ പാവക്കുട്ടിയുമുണ്ട് കൂടെ. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസമായതിനാല്‍ അച്ഛന്‍ പുതിയ കളിപ്പാട്ടം വാങ്ങിക്കൊടുക്കുമെന്ന് ഏറ്റിരുന്നതാണ്. അത് കിട്ടുമെന്ന സന്തോഷത്തിലായിരുന്നു അവള്‍. രണ്ടുദിവസമായി അച്ഛനെ കാണാതായതോടെ അവള്‍ അടിക്കടി അമ്മയോട് തിരക്കുന്നുമുണ്ട്. അച്ഛന്‍ വരാത്തതെന്താണെന്നും തനിക്ക് കളിപ്പാട്ടം വാങ്ങിത്തരാത്തത് എന്താണെന്നും ചോദിക്കുന്നുമുണ്ട്.

അച്ഛന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് പറയാനാകാതെ അമ്മ അഖില ഉള്ളുരുകി കരയുകയാണ്. ശ്രീജിത്തിന്റെ മൃതദേഹം രാത്രിയില്‍ വീട്ടിലെത്തിയപ്പോഴും ആര്യനന്ദയ്ക്ക് കാര്യം പിടികിട്ടിയിട്ടില്ല. എല്ലാവരും അലമുറയിട്ട് കരയുന്നത് കണ്ട് അവളും കരഞ്ഞു. ശ്രീജിത്തിന്റെ മരണത്തോടെ നഷ്ടപ്പെട്ടത് ഒരു വീടിന്റെ അത്താണിയാണ്. ടൈല്‍സ് പണിക്കാരനായ ശ്രീജിത്തിന്റെ വരുമാനമാണ് ഈ വീടിന്റെ ആശ്രയം. മൂത്ത സഹോദരന് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.

ഇളയ സഹോദരനും കാര്യമായ ജോലിയില്ല.ശ്രീജിത്ത് ഏതെങ്കിലും പ്രശ്‌നത്തിന് പോകുമെന്ന് വീട്ടുകാരോ ബന്ധുകളോ വിശ്വസിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരോട് ശ്രീജിത്തിന്റെ അമ്മ കാലുപിടിച്ച്‌ കരഞ്ഞതാണ്. സൗഹൃദങ്ങള്‍ക്ക് വിലകൊടുക്കുന്നയാളാണ് ശ്രീജിത്തെന്ന് സുഹൃത്തുക്കളും പറയുന്നു. ശ്രീജിത്തിന്റെ സൗഹൃദവലയത്തില്‍ ഒട്ടേറെ പേരുണ്ടായിരുന്നു. അതില്‍ ഒരാളാണ് മരിച്ച വാസുദേവന്റെ മകന്‍ വീനീഷ് എന്നും സുഹൃത്തുക്കള്‍ പറയുന്നു. ഏറെ പരിശ്രമിയായിരുന്നു ശ്രീജിത്ത്.

ടൈല്‍ പണി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അച്ഛനൊപ്പം ചെമ്മീന്‍കെട്ടില്‍ മീന്‍ പിടിക്കാനും പോകും. മാര്‍ക്കറ്റില്‍ മീന്‍ കൊണ്ടുക്കൊടുക്കുന്നതും പലപ്പോഴും ശ്രീജിത്ത് തന്നെ.ശ്രീജിത്തും ഭാര്യയും മകളും അടങ്ങുന്ന കുടുംബം മറ്റു രണ്ട് സഹോദരന്‍മാര്‍ക്കൊപ്പമാണ് ദേവസ്വംപാടത്തെ വീട്ടില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി ഊണുകഴിഞ്ഞ് വീടിന്റെ വരാന്തയില്‍ കിടക്കുമ്ബോഴായിരുന്നു ശ്രീജിത്തിനെ മഫ്ടിയിലെത്തിയ പോലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ശ്രീജിത്തിന് അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസ് വെട്ടിലായി.

വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരില്‍ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയില്‍ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാന്‍ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച്‌ മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെറുകുടലിലും മുറിവുണ്ട്. പരിക്കുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങള്‍ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പൊലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്.

വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലെന്ന് ആത്മഹത്യ ചെയ്തയാളുടെ മകന്‍ അതിനിടെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ഇടയാക്കിയ സംഭവവും പൊലീസിന് പറ്റിയ അബദ്ധം തെളിയിക്കുന്നതായി. വീട്ടുടമയുടെ ആത്മഹത്യാ കേസില്‍ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇക്കാര്യം വ്യക്തമാക്കി മരിച്ച ആളിന്റെ മകന്‍ വിനീഷും രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം രാത്രി വൈകി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (15 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (22 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (46 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (58 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

Malayali Vartha Recommends