ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല ; വ്യാപാരികള്‍ റേഷൻ വിതരണം നിര്‍ത്തിവെച്ചു

സാധാരണക്കാര്‍ തിരിച്ചടിയായി വിഷുവിന് ഇത്തവണ റേഷന്‍ ലഭിക്കില്ല. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളിലെത്തിച്ചു നല്‍കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തിവച്ചു.
ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍കടകളിലെത്തിച്ചു നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തിൽ റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തിവച്ചു. ഇത് സാധാരണക്കാർക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























