ഇരുട്ടിന്റെ മറവിലെത്തിയ അലിഭായും കൂട്ടരും രാജേഷിന്റെ അരുംകൊലയ്ക്ക് ഉപയോഗിച്ചത് രണ്ട് വാളുകൾ... അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി കായലിലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത് പോലീസ്..

നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളുകൾ അഴിഞ്ഞുവീഴുമ്പോൾ പുറത്ത് വരുന്നത് നടുക്കുന്ന കാര്യങ്ങൾ. അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി കായലിലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത് പോലീസ്. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ തെളിവുകളാണ് ഈ ആയുധങ്ങൾ.
കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനായത് വഴിത്തിരിവാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ക്വട്ടേഷന്‍ സംഘത്തിന്‍റെ വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍,സ്വാലിഹ് എന്ന അലിഭായിയെ തിരിച്ചറിഞ്ഞു.വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം സ്വാലിഹിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത് കായംകുളം സ്വദേശി അപ്പുണ്ണിയാണ്.സനു,യാസിര്‍ അബൂബക്കര്‍ എന്നിവരുമായി വിവരങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത കാര്യവും അവര്‍ വാഹനവും ആയുധവും എത്തിച്ച കാര്യവും ഗൂഡാലോചന നടത്തിയതും അലീഭായി പൊലീസിനോട് സമ്മതിച്ചു. ഈ രണ്ട് പ്രതികളെയും അലീഭായിയെയും ഒരുമിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യംചെയ്തു.
കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സത്താറിനെയും രാജേഷിനുമായി അടുപ്പമുണ്ടായിരുന്ന ആലപ്പുഴക്കാരി നൃത്താധ്യാപികയെയും ചോദ്യം ചെയ്യുന്നതിനായി ഖത്തറിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























