സിസിടിവി പണികൊടുത്താശാനേ...യുവനടിയെ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നുപിടിച്ച ഫ്രീക്കനെ മുക്കം പോലീസ് പൊക്കി!!

മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. ഗോതമ്ബ് റോഡ് ചേലാംകുന്ന് കോളനി സ്വദേശി മനു അര്‍ജുന്‍ (21)ആണ് പിടിയിലായത്. സംഭവത്തിനിടയില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രതി ഫോണില്‍ യുവനടിയോട് മാപ്പ് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. മുക്കം പോലീസില്‍ യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ മനു അര്‍ജുനെ വീട്ടില്‍ നിന്ന് പിടികൂടിയത്. കേരള പൊലീസ് ആക്‌ട് പ്രകാരം കേസെടുത്ത മനു അര്‍ജുനെ വൈകുന്നേരത്തോടെ ജാമ്യം നല്‍കി വിട്ടയച്ചു.
മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മലയാളത്തിലെ പ്രമുഖ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























