മലപ്പുറം പെരിന്തൽമണ്ണയിൽ സിനിമ കാണാൻ ഭർത്താവിനൊപ്പം തീയറ്ററിൽ എത്തിയ യുവതിയെ ശല്യം ചെയ്ത് യുവാക്കൾ; ശല്യം രൂക്ഷമായതോടെ ഭർത്താവിന്റെ ഇടപെടൽ : ഇപ്പോൾ യുവാക്കളുടെ അവസ്ഥ ഇതാണ്...

പെരിന്തൽമണ്ണയിൽ ഭര്‍ത്താവിനൊപ്പം സിനിമകാണാനെത്തിയ യുവതിയെ ശല്യം ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കീഴാറ്റൂര്‍ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ്, ചൂരക്കുത്ത് ഷൗക്കത്തലി, പരുത്തിക്കുത്ത് ലുഖ്മാനുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്.
സിനിമക്കിടെ പിറകുഭാഗത്തെ സീറ്റിലിരുന്നവര്‍ യുവതിയെ ശല്യം ചെയ്തുവെന്നാണ് പരാതി. മാന്യമായിരിക്കാന്‍ പിറകിലിരുന്നവരോട് യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. ഇതോടെ യുവതിയുടെ പരാതിയില്‍ വിവരം തിയറ്റര്‍ അധികൃര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.
പോലിസെത്തി തീയറ്ററിൽ നിന്ന് മൂന്നുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























