ഇടുക്കി അയ്യപ്പൻ കോവിൽ തൂക്കുപാലം അപകടാവസ്ഥയിൽ; അധികാരികൾ മൗനവ്രതത്തിൽ; ഇനിയും ഉണർന്നില്ലെങ്കിൽ കേരളം മറ്റൊരു ദുരന്തത്തിന് സാക്ഷിയാകും

ഇടുക്കി അയ്യപ്പൻ കോവിൽ - കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻ കോവിൽ തൂക്കു പാലം അപകടാവസ്ഥയിൽ. തൂക്കുപാലം നിർമ്മിച്ച് അഞ്ചു വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ പല ഭാഗങ്ങളും സുരക്ഷാ കമ്പികളും ചവിട്ടുപടികളും തുരുമ്പിച്ച് കണ്ണികൾ പൊട്ടിയ അവസ്ഥയിലാണ്.കേരള ഇലക്ട്രിക്കൽ ആൻഡ് എഞ്ചിനീയറിംഗ് കോർപറേറ്റീവ് ലിമിറ്റഡ് ആണ് തൂക്കുപാലത്തിന്റെ നിർമ്മാതാക്കൾ.പാലത്തിൽ ഒരേ സമയം നാൽപ്പതിൽ കൂടുതൽ ആളുകൾ കയറരുത് എന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും സഞ്ചാരികളാരും ഇത് പരിഗണിക്കാറില്ല.
കൂടാതെ തൂക്കു പാലത്തിൽ ഇരു ചക്ര വാഹനങ്ങൾ കയറ്റരുത് എന്നും നിയമമുള്ളതാണ്. എന്നാൽ പ്രദേശവാസികളുൾപ്പെടെ സഞ്ചാരികൾ പലരും പാലത്തിലൂടെ സാഹസിക യാത്ര നടത്താറുണ്ട്. കേരളത്തിൽ സഞ്ചാരികൾക്ക് കയറാവുന്ന ഏക തൂക്കു പാലമാണ് ഇത്. നിലവിൽ സ്ഥിതി ചെയ്യുന്ന തൂക്കു പാലത്തിനോട് ചേർന്ന് യാത്രാ മാർഗ്ഗത്തിനായി ഒരു കോൺക്രീറ്റ് പാലം നിർമ്മിക്കാനും പദ്ധതിയുണ്ട്.

എന്നാൽ ഇതിനായി എസ്റ്റിമേറ്റും മറ്റും എടുത്തു പോയതല്ലാതെ ഇതിനായി മറ്റു നടപടികളൊന്നും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ദിവസവും നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന തൂക്കു പാലത്തിൽ പണി പൂർത്തിയായ അന്ന് മുതൽ നാളിതുവരെ അറ്റകുറ്റ പണികളൊന്നും ചെയ്യുവാനോ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാനോ അധികൃതർ തയ്യാറാവുന്നില്ല. ഇനിയും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ കേരളം മറ്റൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും.

നദീജല സംരക്ഷണ വകുപ്പ് രണ്ടു കോടിയിലധികം രൂപ മുടക്കി 200 മീറ്റർ നീളവും 1.20 മീറ്റർ വീതിയിലും 2013 ലാണ് തൂക്കുപാലം പണി കഴിപ്പിച്ചത് . നിലവിൽ ഇവിടെ ചെറിയ കോൺക്രീറ്റ് പാലമുണ്ടായിരുന്നെങ്കിലും റിസെർവെയറിൽ ജലമുയരുന്നതോടെ ഈ പാലം ഗതാഗത യോഗ്യമല്ലാണ്ടാകും. ഇന്ത്യയിലെ ഏക രാജാവ് വസിക്കുന്ന കോവിൽ മല ആദിവാസി മേഘലയിലെ ആളുകളുടെ കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റുമുള്ള എളുപ്പ സഞ്ചാര മാർഗമാണ് ഇത് എന്നാൽ ജലമുയർന്ന സാഹചര്യത്തിൽ വള്ളത്തിലും ചങ്ങാടങ്ങളിലും യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha
























