സമരം ജനങ്ങളോടുള്ള വെല്ലുവിളി; കെ.കെ ശൈലജ

ഡോകടര്‍മാരുടെ സമരത്തിനു പിന്നില്‍ സ്വകാര്യ ചികിത്സയ്ക്ക് തടസ്സം വരുമോ എന്ന ചിലരുടെ ഭയമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും. ആര്‍ദ്രം പദ്ദതി പൊളിക്കാനുള്ള ചിലരുടെ ഗൂഡ നീക്കമാണ് സമരത്തിന് പിന്നിലെന്നും, എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ നിന്നു പിന്മാറുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തിനിന്ന് പന്മാറിയില്ലെങ്കില്‍ സമരക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം നടത്തിയത്. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെത്തുടര്‍ന്നാണ് സമരം. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിയാണ് സമരം പ്രഖ്യാപിച്ചത് അതുകൊണ്ടു തന്നെ സമരത്തെക്കുറിച്ചറിയാതെ ആശുപത്രികളിലെത്തിയ രോഗികളും വലഞ്ഞു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. വൈകിയ സമര പ്രഖ്യാപനമായതു കൊണ്ട് ബദല്‍ സംവിധാനം കാര്യക്ഷമമായി ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തിരുവനന്തപുരം ജനറലാശുപത്രിയില്‍ കരാറടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാരാണ് പകരം പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha
























