വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസ് സെന്‍കുമാറിനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

വ്യാജമെഡിക്കല്‍ ബില്ലുണ്ടാക്കി മുന്‍ ഡി.ജി.പി സെന്‍കുമാര്‍ പകുതി വേതനം നേടിയെടുത്തെന്ന് ആരോപിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. കേസ് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ചതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. സെന്‍കുമാറിനെ മുഖ്യമന്ത്രി പിണറായി ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ച് പദവിയില്‍ തിരികെ എത്തിയിരുന്നു. ഇതോടെയാണ് സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോര് വര്‍ദ്ധിച്ചത്.
https://www.facebook.com/Malayalivartha
























