വികസന വിരോധികള്‍ മുഖ്യധാരാ പാര്‍ട്ടികളല്ല; മറ്റുചിലര്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് നഷ്ട്ടപരിഹാരവും; പുനരധിവാസ സൗകര്യവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

എതിര്‍പ്പുകള്‍ ഉയരുന്നതു കൊണ്ട് മാത്രം വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ ഗൗരവമായി എടുക്കെണ്ടെന്നും, എതിര്‍പ്പുകള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും. മറ്റ് ചില ശക്തികളാണെന്നും, അവര്‍ക്ക് അവരുടേതായ താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നഷ്ട്ടപ്പെട്ടവര്‍ക്ക് നഷ്ട്ടപരിഹാരവും പുനരധിവാസ സൗകര്യവും ഏര്‍പ്പെടുത്തും. നാടിന്റെ പൊതുവായ കാര്യത്തിന് എല്ലാവരും സഹകരിക്കണം.മേല്‍പ്പാലത്തിനോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും,ഒരു കിലോമീറ്ററിന് 140 കോടി രൂപ ആവശ്യമാണെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.
കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതു പ്രായോഗികമല്ലെന്നകാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അറിയിച്ചിട്ടുണ്ടെന്നും. ഒരു കിലോമീറ്ററിന് 140 കോടി രൂപ ചിലവുവരുമെന്ന് കേന്ദ്രം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും വികസന പദ്ധതികള്‍ ഉപേക്ഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനം എല്ലാവര്‍ക്കും വേണം, പക്ഷേ ഭൂമി ഏറ്റെടുക്കാന്‍ പാടില്ല എന്നതാണു കേരളത്തിലെ സ്ഥിതിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദേശീയപാത വികസനത്തിനു സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ചു മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. 45 മീറ്റര്‍ വീതി നിശ്ചയിച്ചു യോഗം പിരിഞ്ഞതുമാണ്. പക്ഷേ പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. കണ്ണൂര്‍ മമ്പറം പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha
























