ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാവിക്കവെ പോസ്റ്റര്‍ യുദ്ധം; വോട്ട് ചോദിച്ച് കമ്മ്യൂണിസ്റ്റുകാര്‍ വീട്ടില്‍ വരരുത് ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട് ഗൃഹനാഥന്‍; ഉരുളയ്ക്ക് ഉപ്പേരിപോലെ ബിജെപിക്കാരെ കളിയാക്കിക്കൊണ്ട് വീടിന് മുമ്പില്‍ പോസ്റ്റര്‍ പതിഞ്ഞു; നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റിന് പുറത്തിടുക വോട്ട് ചോദിച്ചുവരുന്ന ബിജെപിക്കാര്‍ ദയവായി അകത്തുകടക്കരുത് പത്തുവയസ്സുള്ള പെണ്‍കുഞ്ഞുള്ള വീടാണിത്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാവിക്കവെ പലതരത്തിലുള്ള പ്രചാരണതന്ത്രവുമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതില്‍ ഏറ്റവും അവസാനത്തേതാണ് പോസ്റ്റര്‍ യുദ്ധം. പല വീടുകളുടെയും മുമ്പില്‍ സിപിഎമ്മിന് എതിരായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ ബിജിപിക്കെതിരായും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
വോട്ട് ചോദിച്ച് കമ്മ്യൂണിസ്റ്റുകാര്‍ വീട്ടില്‍ വരരുത് ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട് ഗൃഹനാഥന്‍ എന്ന് തുടങ്ങുന്ന പോസ്റ്ററുകളാണ് സിപിഎമ്മിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റര്‍. അതേസമയം ഉരുളയ്ക്ക് ഉപ്പേരിപോലെ ബിജെപിക്കാരെ കളിയാക്കിക്കൊണ്ട് വീടിന് മുമ്പില്‍ പോസ്റ്റര്‍ പതിഞ്ഞു. നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റിന് പുറത്തിടുക വോട്ട് ചോദിച്ചുവരുന്ന ബിജെപിക്കാര്‍ ദയവായി അകത്തുകടക്കരുത് പത്തുവയസ്സുള്ള പെണ്‍കുഞ്ഞുള്ള വീടാണിത്.
ഇങ്ങനെ സോഷ്യമീഡിയയിലും ഈ പോസ്റ്ററുകള്‍ നന്നായി ഷെയര്‍ ചെയ്ത് പോകുന്നുണ്ട്. ഇത് ബോധപൂര്‍വ്വം വീടിനു മുന്നില്‍ പതിച്ചതാണോ, സോഷ്യല്‍ മീഡിയയ്ക്ക് വേണ്ട് നിശ്ചിത സ്ഥലത്ത് പതിച്ച് ഫോട്ടോയെടുത്തതെന്നും വ്യക്തമല്ല.








https://www.facebook.com/Malayalivartha
























