എന്റെ വിവാഹം അവൾ മുടക്കും... സിനിമാരംഗത്ത് നിന്നുള്ള പ്രശസ്തയായ യുവതിയുടെ ഭീഷണിയെ ഭയന്ന് ബിസിനസ് പങ്കാളിയായ യുവാവ് പോലീസ് സംരക്ഷണം തേടി

ബിസിനസ് പങ്കാളിയും സുഹൃത്തുമായിരുന്ന 24 വയസുകാരി തന്റെ വിവാഹച്ചടങ്ങുകള്‍ തടസപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് 28 വയസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു.
അടുത്തിടെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിലെ കൊറിയോഗ്രാഫറാണു യുവതി. പരാതിയുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. യുവാവിന്റെ വീട് നാദാപുരത്തും കല്യാണം വടകരയിലും വിവാഹസല്‍ക്കാരം കോഴിക്കോട്ടുമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
യുവാവ് ആലുവ സ്വദേശിയായ യുവതിയും ചേര്‍ന്ന് 2015 ലാണ് ഓണ്‍െലെന്‍ ഫാഷന്‍ വസ്ത്രശാല ആരംഭിച്ചത്. ദുബായ് ഫാഷന്‍ ഫെസ്റ്റിവലിലായിരുന്നു കമ്പനിയുടെ ലോഞ്ചിങ്. തുല്യമായി പണം മുടക്കണമെന്ന കരാറിലായിരുന്നു പാര്‍ട്ട്ണര്‍ഷിപ്പെന്നു യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പത്ത് ലക്ഷം രൂപ താന്‍ മുടക്കിയപ്പോള്‍ യുവതി ഒന്നും മുടക്കിയില്ല. എന്നാല്‍, ഫാഷന്‍ ഡിെസെനറായ യുവതി തുണി വിറ്റുകിട്ടിയ പണം മുഴുവന്‍ കൈക്കലാക്കി. ലാഭത്തിന്റെ പകുതിപോലും കിട്ടിയില്ല.
ക്രമേണ സ്ഥാപനവും യുവതി സ്വന്തം പേരിലാക്കി മറ്റൊരു പേരില്‍ നടത്തുകയാണ്. അതിനിടെ, ബിസിനസ് ബന്ധം തകര്‍ന്നു. തുടര്‍ന്നാണ് യുവതി സിനിമയില്‍ പ്രശസ്തയായത്. അതിനിടെ, തനിക്കു പണം നല്‍കാനുണ്ടെന്നു പറഞ്ഞു യുവതി ആലുവ പോലീസില്‍ പരാതി നല്‍കി. ഡിെവെ.എസ്.പി. തങ്ങളെ വിളിപ്പിച്ച് താക്കീതു ചെയ്തു വിട്ടയച്ചിരുന്നു. യുവതി പറഞ്ഞുവിട്ട സിനിമാരംഗത്തെ ചിലര്‍ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നോട് ഒന്‍പതുലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാല്‍, കല്യാണം ഉറപ്പിച്ചെന്നറിഞ്ഞപ്പോള്‍ 40 ലക്ഷം രൂപ വേണമെന്നും അല്ലാത്തപക്ഷം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നും വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നല്‍കുമെന്നു യുവതി ഭീഷണി മുഴക്കുകയാണ്- യുവാവ് ഹര്‍ജിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























