സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എല്‍. ജോണ്‍സണ്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം . ഫെബ്രുവരി ഒന്നു മുതല്‍ ഇതു നടപ്പാക്കുമെന്നും പാലിക്കാത്ത ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയാണു സിംഗിള്‍ബെഞ്ച് ഹര്‍ജി തള്ളിയത്.
സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി ജനുവരി നാലിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സിറ്റിടൗണ്‍ സര്‍വീസ് ബസുകള്‍ക്ക് ലൈം ഗ്രീന്‍ നിറവും ഓര്‍ഡിനറി മൊഫ്യൂസല്‍ സര്‍വീസ് ബസുകള്‍ക്ക് ആകാശനീല നിറവും ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകള്‍ക്ക് മെറൂണ്‍ നിറവുമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























