കോതമംഗലത്ത് ആഢംബര ബംഗ്ലാവില്‍ സര്‍വ്വ സുഖസൗകര്യങ്ങളോടും കൂടിയ താമസം... മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ ഉള്‍പ്പെടെയുള്ള വീടിനുള്ളില്‍ മുഴവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യം... ഒടുക്കം പൊക്കാനായി തമിഴ്‌നാട് പോലീസ് എത്തിയപ്പോൾ അന്തര്‍സംസ്ഥാന കുറ്റവാളി കോടലി ശ്രീധരന്‍ മുങ്ങിയത് അതിവിദഗ്ദ്ധമായി

30 കോടിയുടെ കവര്‍ച്ച ഉള്‍പ്പെടെ അനേകം കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന കുറ്റവാളി കോടലി ശ്രീധരന്‍ തമിഴ്‌നാട് പോലീസിനെ വെട്ടിച്ച് അതിരവിദഗ്ധമായി രക്ഷപ്പെട്ടു. ഇയാള്‍ കോതമംഗലത്തെ ആഢംബര ബംഗ്ലാവില്‍ നിന്നാണ് കടന്നുകളഞ്ഞത്. ഇയാള്‍ക്കായി അന്വേഷണം നടത്തുന്ന തമിഴ്‌നാട് പോലീസ് കഴിഞ്ഞ ദിവസമാണ് വീട് കണ്ടെത്തിയത്. വീട് കണ്ടെത്തിയെങ്കിലും ഇയാള്‍ തുറക്കാന്‍ തയാറായില്ല. പിന്നാലെ നാട്ടുകാരുടെയും ലോക്കല്‍ പോലീസിന്റെയും സഹായത്തോടെ ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് അകത്തു കടന്നത്.
തുടര്‍ന്ന് ഇയാള്‍ വലിയ നാലു നായ്ക്കളെ അഴിച്ചുവിട്ടു വീടിനു പുറകിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ നാലു കുട്ടാളികള്‍ പിടിയിലായതായാണ് വിവരം. കോതമംഗലത്തെ കൊട്ടാരസമാനമായ വീട്ടില്‍ സര്‍വ സുഖസൗകര്യങ്ങള്‍ക്കും നടുവിലാണു ഇയാള്‍ കഴിഞ്ഞു വന്നത്. മുന്തിരി, ആപ്പിള്‍ തുടങ്ങി എണ്ണായിരത്തോളം രൂപയുടെ പഴങ്ങളാണ് വീട്ടില്‍ പോലീസ് കണ്ടെത്തിയത്.
ഉണക്കിയ പഴങ്ങളുടെ ശേഖരവും പോലീസ് കണ്ടെത്തി. മോഷണമുതലുപയോഗിച്ചാണ് കൊട്ടാര സമാനമായ വീട് തീര്‍ത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അഞ്ചു ലക്ഷത്തോളം രൂപ വരുന്ന വലിയ ജിംനേഷ്യം വീടിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. വീടിനുള്ളില്‍ മുഴവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ സംവിധാനവും ഈ വീടുനുള്ളില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha
























