Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

സംഘപരിവാർ ഭീകരര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കാശ്മീരിലെ എട്ടുവയസുകാരിയെ അപമാനിച്ച് ആര്‍എസ്എസുകാരന്റ എഫ്.ബി പോസ്റ്റ്; പണി തെറിപ്പിച്ച് കമ്പനി: നാണംകെട്ട് കേരളം

14 APRIL 2018 10:31 AM IST
മലയാളി വാര്‍ത്ത

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ബലാത്സംഗത്തിൽ രാജ്യം ലജ്ജിച്ച് തലതാ‍ഴ്ത്തി നില്‍ക്കുമ്പോ‍ഴും, ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നു കൊണ്ട് ആര്‍എസ്എസുകാരന്റെ മനുഷ്യത്വഹീനമായ ഫേസ്ബുക്ക് പോസ്റ്റ്... ഒടുവിൽ ഉള്ള പണിയും പോയി.

ജമ്മുവില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത ആര്‍എസ്എസുകാരന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍റെ സഹോദരപുത്രന്‍. കൊച്ചി മരട് മണ്ഡലം കാര്യവാഹക് ആയ വിഷ്ണു നന്ദകുമാറാണ് മനുഷ്യത്വഹീനമാണ് പോസ്റ്റിട്ടത്. കോട്ടക് മഹീന്ദ്ര മാമംഗലം ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ഇയാളെ കന്പനി ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാ‍ഴ്ത്തി നിൽക്കുമ്പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താ‍ഴെയായി‍, ഇവളെയെല്ലാം ഇപ്പോ‍ഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റ സഹോദര പുത്രനാണ് ആർ എസ് എസ് കൊച്ചി മരട് മണ്ഡലം കാര്യവാഹകൻ കൂടിയായ വിഷ്ണു, ആര്‍എസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എന്‍ നന്ദകുമാറിന്‍റെ മകനാണ് .

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇയാള്‍ കോട്ടക് മഹീന്ദ്ര ബാങ്ക് മാമംഗലം അസിസ്റ്റന്‍റ് മാനേജരാണെന്ന് കൂടി അറിഞ്ഞതോടെകമ്പനിയുടെ എഫ്ബി അക്കൗണ്ടിലും അസഭ്യവര്‍ഷങ്ങളുടെ പൊങ്കാലയായിരുന്നു. അസിസ്റ്റന്‍റ് ബാങ്ക് മാനേജരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹാഷ് ടാഗിട്ട് റേറ്റിംഗ് കുറച്ചതോടെ 4.5ല്‍ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. ബാങ്കിന് സമീപം പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ ബാങ്ക് അധികൃതര്‍ ഇയാളെ പുറത്താക്കിയതായി അറിയിച്ചു.

ഇത്രയും വലിയ ദുരന്തത്തിലുണ്ടായ മോശം പരാമര്‍ശത്തില്‍ അപലപിക്കുന്നതായും കമ്പനി കുറിപ്പിലൂടെ അറിയിച്ചു. ഉന്നാവ, കത്വവ സംഭവങ്ങളില്‍ പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനിടെയാണ് കേരളത്തിലും പ്രമുഖനായ ബിജെപി നേതാവിന്‍റെ സഹോദര പുത്രന്‍ പരസ്യമായി പ്രതികള്‍ക്ക് പിന്തുണ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 minute ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (8 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (23 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

Malayali Vartha Recommends