യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നേതാവ് ഷുഹൈബിന്റെ കൊലപാതകം തെളിയിക്കാൻ മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിനെ കളത്തിലിറക്കും...

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ നിലനിൽക്കുന്ന ഹൈക്കോടതി സ്റ്റേ നീക്കാൻ നിയമ പോരാട്ടം ശക്തമാക്കി കോണ്‍ഗ്രസ്. സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി മുതിർന്ന നേതാവ് കെ.സുധാകരന്‍ ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസം രാത്രിയായോടെയാണ് കെ.സുധാകരനും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിയും ഡൽഹിയിലേയ്ക്ക് പോയത്. സി ബി ഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് നീക്കി കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് സുപ്രീകോടതിയെ സമീപിക്കുന്നത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപില്‍ സിബലിനെ കേസില്‍ ഹാജരാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ തന്നെ സുധാകരന്‍ കപില്‍ സിബലിനെ കാണുമെന്നും സൂചനയുണ്ട്. .കൂടാതെ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുന്നതിനുള്ള അഭിഭാഷകനെയും ഏർപ്പെടുത്തും . കപില്‍ സിബലിനെ കണ്ട ശേഷമാകും ഇക്കാര്യവും തീരുമാനിക്കുക.
കേസ് ഫയല്‍ ചെയ്ത ശേഷം സിറ്റിങ്ങിനായാണ് കപില്‍ സിബല്‍ ഹാജരാകുക. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ടി.ആസിഫലി കപില്‍ സിബലിനെ ധരിപ്പിക്കും. നിലവില്‍ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം നിലച്ച മട്ടാണ്. കേസില്‍ ഏതറ്റം വരെയും പോയി ഗൂഢാലോചനയും പുറത്ത് കൊണ്ടുവരികയെന്ന നിശ്ചയദാര്ഢ്യാത്തോടെയാണ് കോൺഗ്രസ് നീങ്ങുന്നത്. പോലീസിനെയും സർക്കാരിനെയും നിശിതമായി വിമർശിച്ചതാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് കെമാല്‍ പാഷ കേസ് സിബിഐക്ക് വിട്ടത്.
https://www.facebook.com/Malayalivartha
























