Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കിള്ളിയാർ മിഷൻ പദ്ധതിയുടെ ഭാഗമായി കിള്ളിയാർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു; ജലസ്രോതസുകൾ മാലിന്യമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

14 APRIL 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തലസ്ഥാന നഗരിയുടെ പ്രധാന ജലസ്രോതസായ കിള്ളിയാർ ശുചീകരണം മാതൃകയാകുന്നു. കിള്ളിയാർ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിയിൽ നാട്ടുകാരുടെയും മറ്റു പൊതു പ്രവർത്തകരുടെയും പൂർണ പിന്തുണയാണ് ലഭിക്കുന്നത്. കിള്ളിയാറും അതിന്റെ തന്നെ ഭാഗമായ കരമനയാറും മാലിന്യമുക്തമാക്കി നിലനിറുത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയതാണ്. ഇടയ്ക്കിടെ ഇതിനായുള്ള പ്രവൃത്തികൾ നടക്കാറുണ്ട്. എന്നാൽ ഏകോപിതമായ ശ്രമത്തിന്റെ അഭാവത്തിൽ ലക്ഷ്യം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ കിള്ളിയാറിനെ നാശത്തിൽ നിന്നു രക്ഷിക്കാനായി വിപുലമായൊരു സാമൂഹ്യഇടപെടലിന്റെ ഭാഗമായി . ശനിയാഴ്ച കിള്ളിയാറിന്റെ 22 കിലോമീറ്റർ ദൂരം ഒറ്റദിവസംകൊണ്ട് പൂർണമായും ശുചീകരിക്കാനുള്ള ബൃഹത് പദ്ധതിയാണ് സംഘാടകർ ആവിഷ്കരിച്ചിരിക്കുന്നത്.

വിവിധ തൊഴിലുറപ്പുപദ്ധതികളിലെ തൊഴിലാളികളും രാഷ്ട്രീയകക്ഷികളുടെ നേതാക്കളും പ്രവർത്തകരും റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമടക്കം പതിനായിരത്തിലധികംപേരെ അണിനിരത്തിയാണ് കിള്ളിയാർ ശുചീകരണം നടക്കുന്നത്. സംസ്ഥാനത്ത് മറ്റിടങ്ങളിലും അനുകരിക്കാവുന്ന നല്ലൊരു മാതൃകയാകും ഇതെന്നതിൽ സംശയമില്ല. സംസ്ഥാനത്തെല്ലായിടത്തും ജലാശയങ്ങൾ മാലിന്യപൂരിതമാണെന്ന് പഠന റിപ്പോർട്ടുകൾ ഉള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.

രണ്ടുമാസം കഴിഞ്ഞാൽ മഴക്കാലത്തിന്റെ ആരംഭമായി. നദികളും നീർച്ചാലുകളും കുളങ്ങളും മറ്റു ജലസ്രോതസുകളും മാലിന്യമുക്തമാക്കാൻ ഇതാണ് പറ്റിയ സമയം. ശുചീകരണത്തിനുശേഷവും അവശേഷിക്കുന്ന മാലിന്യങ്ങൾ ആദ്യമഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകും. പിന്നീട് അവ തെളിനീരുമായി ഒഴുകിക്കൊള്ളും. കിള്ളിയാർ മിഷൻ ലക്ഷ്യമിടുന്നതും ഇൗ സാദ്ധ്യതകളാണ്. കിള്ളിയാർ വൃത്തിയാക്കിയ ശേഷം ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവായി ദൃശ്യങ്ങളോ വീഡിയോയോ എടുത്തു നൽകിയാൽ അവർക്ക് പാരിതോഷികമായി കരകുളം ഗ്രാമപഞ്ചായത്ത് 5000 രൂപ നൽകുമെന്നും ശുചീകരണ പ്രവർത്തനത്തിനിടെ പ്രഖ്യാപിച്ചു.

കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലപാലംവരെ 22 കിലോമീറ്ററിൽ മാത്രം ഒതുങ്ങുന്നതല്ല ശുചീകരണയജ്ഞം. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 കൈത്തോടുകളും അമ്പതിലേറെ വരുന്ന നീർച്ചാലുകളും സുഗമമായ നീരൊഴുക്കിനായി ശുദ്ധീകരിക്കുന്നുണ്ട്. തടയണകൾ കെട്ടി ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം കയർ ഭൂവസ്ത്രം സ്ഥാപിച്ചും വൃക്ഷത്തൈകൾ നട്ടും തീരങ്ങൾ സംരക്ഷിക്കുന്നതിനും നടപടി ഉണ്ടാകും.

 

പ്രദേശവാസികളുടെ സഹകരണവും ജാഗരൂകതയുമാണ് നദികളുടെ തുടർന്നുള്ള രക്ഷയ്ക്ക് അനുപേക്ഷണീയമായിട്ടുള്ളത്. ശുചീകരണം നടന്ന നദികൾ വീണ്ടും മലിനപ്പെടാതിരിക്കണമെങ്കിൽ തീരദേശവാസികളുടെ നിതാന്ത ജാഗ്രത അത്യാവശ്യമാണ് . ഇപ്പോൾ നടക്കാൻ പോകുന്ന ജനകീയ പരിപാടിയുടെ സന്ദേശം കിള്ളിയാർ തീരത്തുള്ള സകല വീടുകളിലും എത്തണം. വീടുകളിൽ വേണ്ടാത്ത വസ്തുക്കളും മാലിന്യങ്ങളും നദിയിലേക്ക് വലിച്ചെറിയുന്ന സ്വഭാവം ഉപേക്ഷിക്കുകയും . മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം.

നദികളും പുഴകളും അരുവികളും നീർച്ചാലുകളും മറ്റും സംരക്ഷിക്കേണ്ടത് പ്രാധാന്യം ജനങ്ങൾക്കിടയിൽ വളർന്നുവരികയാണ്. ജലസ്രോതസുകളെ മാലിന്യമുക്തമാക്കാനുള്ള നടപടികൾക്കും അടുത്ത കാലത്തായി വർദ്ധിച്ച തോതിൽ ജനങ്ങളിൽ നിന്നു പിന്തുണയും സഹകരണവും ഏറിവരികയാണ്. സ്ഥലവാസികളുടെ കണ്ണിൽച്ചോരയില്ലാത്ത ദുഷ്പ്രവൃത്തികൾ കാരണം സംസ്ഥാനത്ത് ഒട്ടധികം ചെറുനദികൾ പൂർണമായും നശിച്ചിട്ടുണ്ട്. ഇവയിൽ ചിലതെങ്കിലും ജനങ്ങളുടെ കൂട്ടായ പരിശ്രമത്താൽ വീണ്ടും ജീവൻ വീണ്ടെടുത്തിട്ടുമുണ്ട്. മദ്ധ്യകേരളത്തിലുള്ള വരട്ടാർ ഇങ്ങനെ പുനർജ്ജനി ലഭിച്ച ജലവാഹിനികളിലൊന്നാണ്.

ഒരുവശത്ത് നദികളെ രക്ഷിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നതിനൊപ്പം മാലിന്യസംസ്കരണ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുത്താലേ ജലസ്രോതസുകളുടെ രക്ഷ ഉറപ്പാക്കാനാവൂ. വൻതോതിൽ അറവുമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും സംസ്ഥാനത്തെ എല്ലാ ജലസ്രോതസുകളിലും എത്തുന്നുണ്ട്. ഇൗ വിപത്ത് ഇല്ലാതാകണമെങ്കിൽ അവയുടെ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.

 

മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനമില്ലാത്ത അറവുശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുത്. മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങുന്ന തദ്ദേശ സ്ഥാപനങ്ങൾ ജലസ്രോതസുകളുടെ സുരക്ഷയിൽ പ്രത്യേകം മനസ് വയ്ക്കേണ്ടതാണ്. വിഷവാഹിനികളായി മാറിക്കഴിഞ്ഞ നദികളെയും മറ്റു ജലാശയങ്ങളെയും വീണ്ടെടുക്കാൻ സർക്കാർ തലത്തിലും ശ്രമം ആരംഭിക്കേണ്ടതുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനമായും വേണ്ടത് മാലിന്യമുക്തമായ നദീസംരക്ഷണം തന്നെയാണ്. തദ്ദേശസ്ഥാപനങ്ങളും സർക്കാരും കൂട്ടായി ശ്രമിച്ചാൽ മഴക്കാലത്തിനുമുമ്പ് ഇൗ രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. രാഷ്ട്രീയ കക്ഷികളും തങ്ങളുടെ ഉൗർജ്ജവും കായികശേഷിയും മനുഷ്യർക്ക് ഗുണകരമായ ഇത്തരം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത് നന്നായിരിക്കും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends