വിവാഹം ഈ മാസം 26ന് നടക്കാനിരിക്കെ മലയാളി ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയില്‍..

മലയാളി ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയെ ബംഗലൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി അച്യുതന്റെ മകള്‍ മഞ്ജുഷ (27) ആണ് മരിച്ചത്. ദൊഡ്ഡബെല്ലാപുര ആത്രേയ ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
വ്യാഴാഴ്ച രാവിലെ കോളജിനടുത്ത വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഈ മാസം 26ന് വിവാഹം നടക്കാനിരിക്കേയാണ് മരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























