കൊട്ടാരക്കരയില്‍ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു, മാനസികവിഭ്രാന്തിയുള്ള മകന്‍ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികള്‍

മാനസികരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തില്‍ ജ്യോതിഷ പണ്ഡിതന്‍ തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജ്ജനം( 68) ആണ് മകന്‍ അശോകന്റെ (47 )വെട്ടേറ്റ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവമുണ്ടായത് .
മാനസിക വിഭ്രാന്തിയുള്ള അശോകന്‍ പലപ്പോഴും ആക്രമണകാരിയാകാറുള്ളതായി പരിസരവാസികള്‍ പറയുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഈ സമയങ്ങളില്‍ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാറുള്ളതായും പറയുന്നു. പുലര്‍ച്ചെ അശോകന്‍ കൈയില്‍ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം പുറത്തിറങ്ങി ബഹളം വയ്ക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തിയെങ്കിലും കൈയില്‍ കൊടുവാളുമായി നില്‍ക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങി. പിന്നീട് നാട്ടുകാര്‍ അശോകനെ കീഴ്‌പ്പെടുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.അശോകനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























