Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

മലയാളിവാർത്ത റിപ്പോർട്ട് ഫലം കണ്ടു; പള്ളി നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകന്റെ ആദ്യകുര്‍ബാന നടത്താന്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന വാശിയില്‍ ഗൃഹനാഥനെ വട്ടംചുറ്റിച്ച ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഒടുവിൽ കുടുങ്ങി

14 APRIL 2018 11:40 AM IST
മലയാളി വാര്‍ത്ത

മകന്റെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഒടുവിൽ അയഞ്ഞു. പള്ളി നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകന്റെ ആദ്യകുര്‍ബാന നടത്താന്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന പള്ളി വികാരിയുടെ വാർത്ത പുറത്തുകൊണ്ടുവന്നത് മലയാളിവാർത്തയായിരുന്നു.

മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. അപ്പോഴും ഫാ ജോണ്‍ വി തടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.  മലയാളിവാർത്ത റിപ്പോർട്ട് വൈറലായതോടെ വിശ്വാസികൾ ഇത് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ പള്ളിവികാരി പെട്ടൂ. ഇപ്പോൾ എങ്ങനേയും പ്രശ്‌നം ഒഴിവാക്കാനാണ് അണിയറയിലെ നീക്കം.

2015 ഡിസംബര്‍ 24ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാര്‍ ടാര്‍ജറ്റ് നല്‍കിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് സമ്മതിക്കുകയും ഇതില്‍ 60000 രൂപ നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ നല്‍കേണ്ട തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയായി വെഞ്ചരിച്ച് നല്‍കണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോണ്‍ വി തടത്തില്‍ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.

വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടര്‍ന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയില്‍ ആയിരുന്നു ബോബിയും കുടുംബവും.

യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്‌ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി നല്‍കാനായി അവിടുത്തെ വികാരിയച്ചന്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. ഇതിനായി മണിമലയിലെ പള്ളിവികാരി ഫാ. ജോണ്‍വി തടത്തിലിനെ ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മറുപടി നല്‍കുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുര്‍ബാന മധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കി. വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന. ഒരു വിശ്വാസിക്ക് തങ്ങാനാവാത്ത കാര്യമാണ് ഇതെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു വികാരിയുടെ നടപടി. കൂടാതെ ഞായറാഴ്ച പ്രസംഗത്തിനിടെ പ്രവാസിയെ മോശമായി അധിക്ഷേപിച്ച്‌ പ്രസംഗവും നടത്തി. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത്. എന്നാല്‍ പിരിവ് കുറഞ്ഞതാണ് പ്രശ്‌നമെന്നത് സഭയെ പോലും പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്.

പള്ളിയില്‍ ഇടവകാംഗങ്ങളുടെ മുന്നില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ പള്ളിയിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ബോബിയും കുടുംബവും. ഇത് ഗൗരവത്തോടെ സഭ എടുത്തുവെന്നാണ് സൂചന. എല്ലാം മറക്കണമെന്നും ഒരുമിച്ച്‌ പോകണമെന്നുമുള്ള സന്ദേശം നല്‍കാനാണ് വികാരി അച്ചന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതോടെ കുട്ടിയുടെ ആദ്യ കുര്‍ബാന നടത്താനും തയ്യാര്‍. 

ബോബി ആന്റണി പടിയറ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതി ഇങ്ങനെ :

Very respected His Eminence
Prayers in Jesus
It is very sad to let you know that your kind assurances didn’t bring any impact with the the matter I raised and the other side it ended up in losing my morality in the public. It is a matter now is seriously affecting my 70 year old mother who is a widow living on her own, a regular church goer . As a result of the insulting from the father vicar my mother is totally upset mentally and I am really worried that her health . She was unable to go to that church though it is holy thursday after the insulting by Fr. Thadathil during Sunday mass.


At this point I am strongly thinking that I have to admit it is my mistake too to approach the church authorities for a simple certificate. I feel sorry about my faith as a member of syro malabar church. They are challenging my existence……. sorry to say this. If you have some time kindly read the below, and this is the root cause they are haunting me. I am using Malayalam, because it is more helpful to express my feelings in a better way

നേരത്തെ പറഞ്ഞ കാര്യം ഒന്ന് കൂടി സംക്ഷേപിച്ചു പറയാനാണ് ഈ ലെറ്റർ എഴുതുന്നത് . ഇത് വേണ്ട വേണ്ട എന്ന് വിചാരിച്ചിരുന്നത് ആണ് പക്ഷെ ഞങ്ങളുടെ വികാരി Fr ജോൺ വി തടത്തിൽ കുർബാന മദ്ധ്യേ എന്നെയും എന്റെ കുടുംബാംഗങ്ങളെ മുഴുവനെയും അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിക്കുകയുണ്ടായി.വണ്ടിച്ചെക്കു കൊടുത്തു പള്ളിയെ പറ്റിച്ച ഒരു കള്ളനായി എന്നെ ചിത്രീകരിച്ചു.

ഈ പറയുന്ന വണ്ടിച്ചെക്കു കേസിന്റെ ചരിത്രം എന്താണെന്നു വച്ചാൽ ഏതാനും വര്ഷങ്ങള്ക്കു മുൻപ് വളരെയധികം കഷ്ടപ്പെട്ടും കടം വാങ്ങിയും ഒരു വീട് ഞാൻ നിർമിച്ചു. പ്രസ്തുത പള്ളി പണിയും ഏതാണ്ട് ഈ കാലഘട്ടത്തിൽ ആണ് നടക്കുന്നത് . എന്റെ പേരിൽ എന്നോട് ചോദിക്കാതെ അടിച്ചേൽപ്പിച്ചിരുന്ന തലവരി ഒരു ലക്ഷം രൂപ ആയിരുന്നു.മനസ്സില്ല മനസോടു കൂടിയാണെങ്കിലും ഞാൻ അത് സമ്മതിച്ചു. എന്നാൽ പിന്നീടാണ് അറിയുന്നത് ഈ ഒരു ലക്ഷം എന്നത് രണ്ടാക്കിയെന്നും ഞാൻ നിർബന്ധമായും അത് കൊടുക്കണമെന്നും ആവശ്യപ്പെടുന്നത്.

മുൻപ് പറഞ്ഞ ഒരു ലക്ഷത്തിൽ ഏതാണ്ട് അറുപതിനായിരം രൂപ അപ്പോൾ ഞാൻ കൊടുത്തിരുന്നു. എന്നാൽ എന്റെ വീട് ഒന്ന് വെഞ്ചിരിക്കണം എന്ന് പറഞ്ഞപ്പോൾ പള്ളിയിലെ കമ്മിറ്റിക്കാർ സമ്മതിക്കുകയില്ല, വെഞ്ചരിപ്പ് നടത്തണമെങ്കിൽ ബാക്കി മുഴുവൻ തുകയുടെയും പോസ്റ്റ് ഡേറ്റഡ് ചെക്ക് വേണമെന്ന് നിർബന്ധമായും ആവശ്യപ്പെട്ടു . അപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് സാമ്പത്തികമായി ഞാൻ അത്ര നല്ല നിലയിൽ അല്ല ഇപ്പോൾ ഈ ആക്കൗണ്ടിൽ പണം ഒന്നും ഇല്ല എന്ന്. എന്നിട്ടും എന്നോട് ബലമായി ചെക്ക് വാങ്ങിയിട്ടാണ് വീട് വെഞ്ചരിച്ചത് .

അന്നത്തെ വികാരി അച്ഛനെ ഞാൻ കുറ്റം പറയുന്നില്ല കമ്മിറ്റിക്കാരുടെ pressure കാരണം ആണ് അദ്ദേഹം അത് ചെയ്‌തിട്ടു എന്നാണ് ഞാൻ കരുതുന്നത്. ഈ പറയുന്ന ചെക്കുകൾ ആണ് മടങ്ങിയത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഇതിലും പ്രാധാന്യമുള്ള അനേകം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു .

ഇപ്പോഴത്തെ വിഷയത്തിലേക്കു വരാം, എന്റെ പത്തു വയസായ മകന്റെ ആദ്യ കുർബാന സ്വീകരണവുമായി ബന്ധപ്പെട്ടു എന്റെ UK ലെ ഇടവക പള്ളിയിലെ ഇംഗ്ളീഷ് അച്ഛൻ മാമോദിസ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ മണിമല പ്രസ്തുത എന്റെ ഇടവക പള്ളിയിലെ അച്ഛനെ ബന്ധപ്പെട്ടപ്പോൾ തരാനുള്ള തുക മുഴുവൻ തരാതെ സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന് പറഞ്ഞു.ഈ വിവരം ഞാൻ ഇങ്ങനെ തന്നെ ഇംഗ്ലീഷ് അച്ഛനെ അറിയിച്ചു.

അദ്ദേഹം വളരെ വികാരാധിനനായി കാണപ്പെട്ടു.അദ്ദേഹം പിറുപിറുത്ത വാക്കുകളിൽ എനിക്ക് കേൾക്കാം ഇങ്ങനെയാണ് ഓരോ സഭയുടെയും നാശം തുടങ്ങിയത് എന്ന്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഞാൻ ബഹുമാനപെട്ട കർദിനാൾ തിരുമേനിയുമായി ബന്ധപ്പെടുന്നതും അവിടെനിന്നും ഏറ്റവും ആസ്വാസകരമായ മറുപടികൾ കിട്ടിയതും. പ്രസ്തുത മറുപടികൾ പ്രകാരം എത്രയും പെട്ടെന്ന് എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരാമെന്നും അതിനായി ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞു.

അതിന്റെ ബഹിസ്ഫുരണമായിരിക്കാം എന്നെയും കുടുംബത്തെയും കുർബാന മദ്ധ്യേ അപമാനിക്കുന്നതിൽ വരെ എത്തിയത് എന്ന് വിശ്വസിക്കുന്നു. അതിലുള്ള അതിയായ അമർഷവും ദേഷ്യവും ഇതിനാൽ ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു. എന്നെ ചെക്ക് തട്ടിപ്പുകാരായ ഇടവകക്കാരായി വിശ്വസിക്കുന്ന കുറച്ചെങ്കിലും ഉള്ള പൊതുജനത്തിന്റെ അറിവിലേക്ക് ഇത് എത്തിക്കണം എന്നും ഉദ്ദേശിക്കുന്നു .

ചെറുപ്പ കാലം മുതൽക്കേ വളരെ കഷ്ടപ്പാടു നിറഞ്ഞ സാഹചര്യത്തിൽ വളർന്ന എനിക്ക് പണത്തിന്റെ വില നന്നായി അറിയാം. ഇപ്പോഴും ഞാൻ കടത്തിൽ തന്നെയാണ് ജീവിക്കുന്നത് പക്ഷെ ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഉണ്ടോ . അതുകൊണ്ടു അഭിവന്ദ്യ പിതാവിനോട് എനിക്ക് നീതി നടത്തി തരണം എന്ന് ഞാൻ അപേക്ഷിക്കുന്നു . അതോടൊപ്പം അപമാനിക്കപ്പെട്ടതിനാൽ ഇനിയും ആ പള്ളിയിൽ പോകാൻ എനിക്ക് മടിയുള്ളതുകൊണ്ടും,കുട്ടികളുടെ മാനസിക നിലയെ ഓർത്തും ദയവായി മറ്റേതെങ്കിലും പള്ളിയിലേക്ക് എന്റെ ഇടവകാംഗത്വം മാറ്റിത്തരുന്നതിനു കനിവുണ്ടാകണം എന്നും അപേക്ഷിക്കുന്നു .

ഈ പ്രശ്നത്തിന് ശേഷം എന്റെ മാതാവിന്റെ ആരോഗ്യനിലയെപ്പറ്റി ഞാൻ ഉൽക്കണ്ഠകുലനാണ്, ഞങ്ങളെ ഇനിയും മാനസികമായി തകർക്കരുത് എന്നും അങ്ങയെ വിനയപൂർവം അറിയിക്കുന്നു .

With prayerful regards

Bobby Antony Padiyara

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 minute ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (8 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (23 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

Malayali Vartha Recommends