കോഴിക്കൂട്ടില്‍ നിന്ന് മുട്ട കട്ട് തിന്ന് പാമ്പ്; ക്യാമറ മുന്നിൽ കണ്ടപ്പോൾ വിഴുങ്ങിയ മുട്ട പുറത്തേയ്ക്കിട്ട് ജീവനും കൊണ്ടോടി; സംഭവം വയനാട്ടിൽ

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പാമ്പിന്റെ മുട്ട മോഷണം. വയനാട്ടിലെ കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറി അടയിരുന്ന കോഴികളെ കൊന്ന് വിരിയാറായ മുട്ടകള്‍ കട്ടു തിന്ന പാമ്ബിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
പാമ്പ് പിടുത്തക്കാരനായ സുജിത്ത് ആണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏഴ് മുട്ടകളാണ് പാമ്പ് കട്ട് തിന്നത്. കോഴിക്കൂട്ടില്‍ നിന്ന് ബഹളം കേട്ട് ഓടിയെത്തുമ്ബോഴാണ് പാമ്പ് കൂട്ടില്‍പ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. ഉടനെ പാമ്പിനെ കൂട്ടില്‍ നിന്ന് പുറത്തേയ്‌ക്കെടുത്ത് മുറ്റത്ത് ഇട്ടു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ വിഴുങ്ങിയ മുട്ടകള്‍ പുറത്തേയ്ക്ക് ഒന്നിന് പുറകെ ഒന്നായി ഇട്ട് ദൂരേയ്ക്ക് ഇഴഞ്ഞു നീങ്ങി.
എന്നാല്‍ സുജിത്ത് പിന്നാലെ പോയി പിടിച്ച് വീണ്ടും മുട്ടയ്ക്കരികില്‍കൊണ്ട് വെച്ചു. അനുസരണയോടെ ഇരിക്കുന്ന പാമ്പിനെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശേഷം പാമ്പിനെ ചാക്കിലാക്കി കൊണ്ടു പോവുകയും ചെയ്തു. ചുറ്റം കൂടി നിന്നവരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മൂര്‍ഖന്‍ പാമ്പാണ് മുട്ടകള്‍ കട്ട് തിന്നാന്‍ എത്തിയത്. വനംവകുപ്പില്‍ ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിലാണ് സുജിത്ത് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























