Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാമോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം ആവശ്യപ്പെട്ടെന്ന ആരോപണം കെട്ടിച്ചമച്ചത് ; പള്ളി നിർമ്മാണത്തിനുള്ള ചെക്ക് മടങ്ങിയതിന് പ്രവാസി മലയാളിയെ കള്ളനെന്ന് വിളിച്ചില്ല ;മാമോദീസ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണയുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ രംഗത്ത്

14 APRIL 2018 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പള്ളി പണിയാനുള്ള സംഭാവന കുറഞ്ഞതിന്റെ പേരിൽ പ്രവാസി മലയാളിക്ക് മാമോദീസ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ വിശദീകരണവുമായി മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ.ജോൺ.വി.തടത്തിൽ.വികാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് യുകെയിൽ താമസിക്കുന്ന ഇടവകാംഗമായ ബോബി ആന്റണി പടിയറയാണ്.സീറോ മസലബാർ സഭ ആർച്ച് ബിപ്പ് മാർ ജോർജ് ആലഞ്ചേരിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ബോബി.ഇതിനിടെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും സജീവമായി.

മാമ്മോദീസ സർട്ടിഫിക്കറ്റ് നൽകാൻ രണ്ടുലക്ഷം രൂപ പള്ളി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തെറ്റാണെന്ന് ഫാ.ജോൺ.വി.തടത്തിൽ പറയുന്നു . പള്ളി നിർമ്മാണം ആരംഭിക്കും മുമ്പ് ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ചിരുന്നു.ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട 115000 ത്തിനുള്ള മൂന്ന് ചെക്കുകൾ പള്ളിയെ ഏൽപിച്ചിരുന്നുവെങ്കിലും,25,000 രൂപയുടെ ഒന്നാമത്തെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയതിന് 2228 രൂപ പള്ളി പിഴ അടയ്‌ക്കേണ്ടി വന്നതായും വികാരി പറയുന്നു

മണിമല പള്ളി വികാരി കുർബാന മധ്യേ പ്രവാസിയെ ആക്ഷേപിച്ചത് സംഭാവന കുറഞ്ഞു പോയതിനാൽ; ഇംഗ്ലണ്ടിൽ നിന്നും മാമോദീസ സർട്ടിഫിക്കറ്റിന് പലതവണ ബന്ധപ്പെട്ടിട്ടും തീരുമാനം ആകാതെ വന്നപ്പോൾ അരമനയിൽ പരാതിപ്പെട്ടത് പ്രകോപന കാരണമായി; വിഷയം മാധ്യമ ശ്രദ്ധ നേടിയതോടെ നാണക്കേട് ഒഴിവാക്കാൻ ഒതുക്കി തീർക്കാൻ ശ്രമം ശക്തം

മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏൽപിച്ച ചെക്കുകളിലെ തുക പള്ളി ഓഫീസിലയയ്ക്കണമെന്നു നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ ബോബി പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ആരംഭിച്ചു. അതുപോലെ പള്ളിക്കെതിരെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന വിമർശനങ്ങൾക്ക് ആരുടെയും പേര് പരാമർശിക്കാതെ ഞായറാഴ്ച വിശദീകരണം നൽകിയിരുന്നു.ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ലെന്നും, വികാരി ജോൺ.വി.തടത്തിൽ പറയുന്നു .

പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണെന്നും ബോബിയോടും മാപ്പ് പറയുന്നുവെന്നും വികാരി വ്യക്തമാക്കി.

വികാരി ജോൺ.വി.തടത്തിലിന്റെ വിശദീകരണം ഇങ്ങനെ

ഏറെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽ ഇടവകാംഗങ്ങൾക്ക് തങ്ങളുടെ ചിരകാല അഭിലാഷമായ ദേവാലയ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്. അച്ചാർ വിറ്റ് പള്ളിപണിതത് ആ ദിവസങ്ങളിൽ ചർച്ചയായിരുന്നല്ലോ. നിരവധിപ്രതിസന്ധികളെ തരണംചെയ്ത് മൂന്ന് വർഷം കൊണ്ടാണ് ഇപ്പോഴത്തെ മണിമല സെന്റ് ബേസിൽ ഇടവക ദൈവാലയം പൂർത്തിയാക്കിയത്. കേവലം 325 വീടുകളുള്ള താരതമ്യേന ദരിദ്രമായ ഒരു ഇടവകയിലെ അംഗങ്ങൾ മൂന്നു വർഷം കൊണ്ട് 3.25 കോടി രൂപ ചെലവ് ചെയ്താണ് ഇടവക ദേവാലയം നിർമ്മിച്ചത്. പള്ളി വെഞ്ചരിക്കുമ്പോൾ 70 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. താരതമ്യേന ഇടത്തരക്കാരും ദരിദ്രരുമായ ഇടവകജനം സന്മനസോടെ സഹകരിച്ചതിൻന്റെ അടയാളമാണ് ഈ ദേവാലയം.

പള്ളി പണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ പണിയുടെ എസ്റ്റിമേറ്റെടുക്കുകയും ഓരോ കുടുംബത്തിന്റെയും വിഹിതം പൊതുയോഗം നിശ്ചയിച്ച് അറിയിക്കുകയും ചെയ്തു. ഇതിൻപ്രകാരം അറിയിച്ചതനുസരിച്ച് പള്ളിനിർമ്മാണത്തിനായി ഇടവക പൊതുയോഗ നിശ്ചയപ്രകാരം ശ്രീ. ബോബി ആന്റണി പടിയറയുടെ വിഹിതമായി നൽകേണ്ട തുകയിൽ Rs. 115000/_ നു ള്ള 3 ചെക്കുകൾ (HDFC bank IFSC hdfc 0000071 a/c no.50100066939250 cheque no. 5 for Rs 25000/- dated 15.8.2015; no 6 for Rs.50000/- dated 25.11.2015; no.6 for Rs. 40000/- dated 15.2.2016) അന്നത്തെ വികാരി ബ. ഫ്രാൻസിസ് വടക്കേററ ത്തച്ചനെ ബോബി ഏല്പിച്ചു. എന്നാൽ അതിൽ ഒന്നാമത്തെ ചെക്ക് (no.5 for Rs 25000/- dt 15.8.15) 31.8.15 ൽ ഫെഡറൽ ബാങ്കിന്റെ മണിമല ശാഖയിൽ സമർപ്പിക്കുകയും പണമില്ലാതെ 15.9.15 ൽമടങ്ങുകയും ചെയ്തു. പള്ളി അക്കൗണ്ടിൽ നിന്നും Rs. 228/- cheque bounce ആയതിന് ചാർജ് ചെയ്തു. മറ്റു ചെക്കുകൾ പള്ളി ബാങ്കിൽ നൽകിയില്ല. ഈ വിവരങ്ങൾ ശ്രീ. ബോബിയെ ആ സമയത്തു തന്നെ അറിയിച്ചിട്ടുള്ളതാണ്.

മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏല്പിച്ചിട്ടുള്ള ചെക്കുകളിലെ തുക പള്ളി ഓഫീസിലേക്ക് അയയ്ക്കണമെന്നു സ്വാഭാവികമായി നിർദ്ദേശിച്ചു. പണമടയ്ക്കാൻ താത്പര്യമില്ലെന്നും ലത്തീൻ ഇടവകയിൽ ചേരുകയാണെന്നും പറഞ്ഞ് ഫോൺ വച്ചു. പിന്നീട് മാമ്മോദീസ സർട്ടിഫിക്കറ്റ് നല്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ ശ്രീ.ബോബി ആരംഭിച്ചു. അരക്കോടിയിലധികം രൂപ കടബാധ്യതയുള്ള ഇടവകയുടെ പ്രത്യേക സാഹചര്യത്തിൽ എല്ലാ ഞായറാഴ്ച അറിയിപ്പിനൊപ്പം സാമ്പത്തിക അവസ്ഥ അറിയിക്കുന്ന പതിവ് ഇടവകയിൽ ഉണ്ട്. അതനുസരിച്ച് ഒരു ഞായറാഴ്ച പള്ളിക്കെതിരെ ചില കുടുംബവാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകളെ സംബന്ധിക്കുന്ന വിശദീകരണം ആരുടെയും പേര് പരാമർശിക്കാതെ പള്ളിയിൽ അറിയിച്ചിരുന്നു. ചെക്ക് മടങ്ങി പള്ളിയിൽ നിന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളൻ എന്ന് അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യുന്നുമില്ല.

വിദേശത്ത് കുടുബസമേതം വർഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പൊതുവായ അറിവ് നമുക്കുണ്ട്. അതിൽ അപവാദങ്ങളുമുണ്ടാകാം. പൊതുസമൂഹത്തിൽ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാർത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ശ്രീ. ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങൾ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണ്. ബോബിയോടും മാപ്പ്.

2015 ഡിസംബര്‍ 24ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാര്‍ ടാര്‍ജറ്റ് നല്‍കിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് സമ്മതിക്കുകയും ഇതില്‍ 60000 രൂപ നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ നല്‍കേണ്ട തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയായി വെഞ്ചരിച്ച് നല്‍കണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോണ്‍ വി തടത്തില്‍ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.

വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടര്‍ന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയില്‍ ആയിരുന്നു ബോബിയും കുടുംബവും.

യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്‌ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി നല്‍കാനായി അവിടുത്തെ വികാരിയച്ചന്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. ഇതിനായി മണിമലയിലെ പള്ളിവികാരി ഫാ. ജോണ്‍വി തടത്തിലിനെ ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മറുപടി നല്‍കുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുര്‍ബാന മധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ പറയുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന.

പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഇതു അറിഞ്ഞതിനുശേഷമാണ് ഫാ. ജോണ്‍ വി തടത്തില്‍ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തില്‍ പള്ളിയില്‍ പ്രസംഗം നടത്തിയത്. പള്ളിയില്‍ ഇടവകാംഗങ്ങശുടെ മുന്നില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ ഇനിയും ആ പള്ളിയില്‍ പോകാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നല്‍കിയ പരാതിയില്‍ കര്‍ദിനാളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സംഭവം വിവാദമായതോടെ സഭ പരാതി ഗൗരവമായി കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം . പരാതിയെ ഒത്തുതീർപ്പിൽ അവസാനിപ്പിക്കാനുള്ള ശ്രമവും അണിയറയിൽ സജീവമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends