ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാരെ ദുരിതത്തിലാക്കി സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ചൂണ്ടി കാണിച്ചു.
പാവപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ ഡോക്ടർമാർ നടത്തുന്ന സമരം വഴി ലംഘിക്കപ്പെട്ടിരിക്കുകയാണ് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഉന്നതതല ഇടപെടൽ അനിവാര്യമാണ്. ചികിത്സ നിഷേധിക്കുന്നത് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരായ തമ്പി സുബ്രഹ്മണ്യനും പി കെ രാജുവും നൽകിയ പരാതികളിലാണ് നടപടി.
https://www.facebook.com/Malayalivartha






















