ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ഡ്രൈവര്‍ മരിച്ചു

പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം ഉണ്ടായി മരിച്ചു. തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പാലാതൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവറാണ് ഇദ്ദേഹം. സംഭവത്തെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ടെങ്കിലും മറ്റാര്‍ക്കും അപകടത്തില്‍ പരിക്കേറ്റില്ല. പാലാ കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് അപകടം. ഡൈവര്‍ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണെങ്കിലും ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























