റോഡിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് തടയിടാനായി കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

റോഡില്‍ ജീവന്‍ പൊലിയുന്നതിന് തടയിടാന്‍ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ബൈക്കുകളില്‍ മൂന്നു പേര്‍ ചേര്‍ന്നുള്ള യാത്രകളാണ് അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നതില്‍ ഏറെയും. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണതകള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ട്രിപ്പിള്‍ റൈഡിങ് നടത്തുന്നവരില്‍ ഭൂരിപക്ഷം പേരും ചെറുപ്പക്കാരാണ്. ഇത്തരത്തിലുള്ള യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ സുരക്ഷിതമായ രീതിയില്‍ നടത്തണമെന്നും ഇതുപോലുള്ള പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും ബെഹ്‌റ പറഞ്ഞു.
ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ക്കു മാത്രമല്ല; കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രികര്‍ക്കും അപകടമുണ്ടാക്കുന്നു. ഇങ്ങനെ യാത്രചെയ്യുന്നവര്‍ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നുവെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
https://www.facebook.com/Malayalivartha

























