വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. പുലര്‍ച്ചെ നാലു മണി മുതല്‍ ഏഴു മണിവരെയായിരുന്നു വിഷുക്കണി ദര്‍ശനം

വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. പുലര്‍ച്ചെ നാലു മണി മുതല്‍ ഏഴു മണിവരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷുദിനമായ ഞായറാഴ്ച പുലര്‍ച്ചെ നാലിന് നടതുറന്ന് അയ്യപ്പനെ ആദ്യം കണികാണിച്ചു.
തുടര്‍ന്ന് പതിനായിരക്കണക്കിന് ഭക്തര്‍ വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങി ദര്‍ശനപുണ്യം നേടി. ഉദയാസ്തമയപൂജ, പടിപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടക്കുന്നതോടെ വിഷു ഉത്സവത്തിന് സമാപനമാകും.
https://www.facebook.com/Malayalivartha
























