ഇരുചക്രവാഹനത്തില്‍ ത്രിബിള്‍സ്... ആദ്യം കണ്ടപ്പോള്‍ ഞെട്ടി പിന്നെ വീട്ടമ്മയെ ആദരിച്ച് ട്രാഫിക് പോലീസ്

ഇക്കാലത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്ന കാലത്ത് അതിന് തിരുത്തായി ഒരു വീട്ടമ്മ. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന തന്റെ മക്കള്‍ക്കുകൂടി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി സുരക്ഷയൊരുക്കുന്ന വീട്ടമ്മയെ മാനന്തവാടി ട്രാഫിക് പോലീസ് ആദരിച്ചു. മാനന്തവാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തോണിച്ചാലിലെ സിമി ഫ്രാന്‍സിസിനെയാണ് ട്രാഫിക് എസ്.ഐ. വി.ബി. വര്‍ഗീസ് ഉപഹാരം നല്‍കി ആദരിച്ചത്.
10 വയസ്സുകാരി ഇവാന മരിയാ മാത്യു, അഞ്ച് വയസ്സുകാരന്‍ ജെഫ്രി ടി. മാത്യു എന്നിവരാണ് അമ്മയോടൊപ്പം സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് സഞ്ചരിക്കാറുള്ളത്.
ഹെല്‍മെറ്റ് നല്‍കുന്ന സുരക്ഷ എനിക്കുമാത്രമല്ല മക്കള്‍ക്കും വേണമെന്ന ചിന്തയില്‍നിന്നാണ് ഇങ്ങനെ ചെയ്തത്. അതിനായി കോഴിക്കോട്ടുപോയി മക്കള്‍ക്കും ഹെല്‍മെറ്റ് വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























