കാറിന് പോകാൻ സൈഡ് നൽകിയില്ല; യുവാവ് വഴിയാത്രക്കാരുടെ നേർക്ക് കുരുമുളക് സ്പ്രേ ചെയ്തു; യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കാറിനു പോകാൻ വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാല്‍നടയാത്രക്കാര്‍ക്കു നേരെ യുവാവ് കുരുമുളകു സ്‌പ്രേ ചെയ്തു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തിരുനക്കര ടെമ്പിള്‍ കോണറിലാണു സംഭവം. ചുങ്കം സ്വദേശിയായ യുവാവ് കാറില്‍ നഗരത്തിലെത്തിയതായിരുന്നു.
വീതി കുറഞ്ഞ റോഡില്‍ കാല്‍നടയാത്രക്കാര്‍ നടന്നു പോകുന്നതിനാല്‍ കാര്‍ വേഗത്തിലോടിച്ചു പോകാന്‍ കഴിഞ്ഞില്ല. ടെമ്പിള്‍ കോര്‍ണറില്‍ വച്ചു കാര്‍ ബൈക്കില്‍ ഉരസിയതോടെ കാറുകാരനും ബൈക്ക് യാത്രക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നു കാറിനുള്ളിലിരുന്ന യുവാവ് കാല്‍നടയാത്രക്കാര്‍ക്കു നേരെ കുരുമുളകു സ്‌പ്രേ അടിക്കുകയായിരുന്നു. തുടര്‍ന്നു എല്ലാവരും ചേര്‍ന്നു കാര്‍ തടഞ്ഞുവച്ചു വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. പീന്നിട് ആരും പരാതി നൽകാത്തതിനെ തുടർന്ന് പോലീസ് ഇയാള്‍ക്കെതിരെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























