കാര്‍ യാത്രയ്ക്കിടെ ബ്രേക്കെന്നു കരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍..

ബ്രേക്കെന്നു കരുതി ആക്‌സിലേറ്ററില്‍ ചവിട്ടിയതോടെ റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ വൈകിട്ട് അഞ്ചിന് കുരിശുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. പെരുമ്പാവൂര്‍ സ്വദേശിനിയോടിച്ച കാര്‍ കോട്ടയത്തേയ്ക്ക് പോകുന്നതിനിടെ എതിരെ വന്ന ലോറിക്ക് സൈഡുകൊടുക്കുന്നതിനിടെ ബ്രേക്കില്‍ ചവിട്ടുന്നതിനു പകരെ ആക്‌സിലേറ്ററില്‍ ചവിട്ടുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന മൂന്നു കാര്‍, ഒരു ബൈക്ക്, ഓട്ടോറിക്ഷ എന്നിവയിലും പിന്നീട് റോഡരികിലെ പഴക്കടയിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























