കൊല്ലത്ത് തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം . കുണ്ടറ ചെറുമൂട് സ്വദേശി ആനന്ദന്റെ മകന്‍ അജിത് (25) നെയാണ് കാണാതായത്.
ഇയാള്‍ക്കൊപ്പം കടലിലിറങ്ങിയ രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും അജിത്തിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടന്നു വരികയാണ്. കോസ്റ്റല്‍ പോലീസിനേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























