തോമാശ്ലീഹാ ഇന്ത്യയിലെത്തിയിട്ടില്ല; അത്തരം അവകാശവാദങ്ങള്‍ അസംബന്ധം; പോള്‍ തേലക്കാട്ടിനെ തള്ളി സിറോ മലബാര്‍ സഭ

തോമാശ്ലീഹാ ഇന്ത്യയിലെത്തിയിട്ടില്ല ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടുമില്ല അത്തരം അവകാശവാദങ്ങള്‍ അസംബന്ധമാണെന്നും. സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നും ഫാദറും പോള്‍ തേലക്കാട്ട് നിലപാട് അറിയിച്ചത്.
എന്നാല്‍ സഭാ മുന്‍ വക്താവും എഴുത്തുകാരനുമായ ഫാ. പോള്‍ തേലക്കാട്ടിലിനെ തള്ളി സിറോ മലബാര്‍ സഭമുന്നോട്ടുവന്നിരിക്കുകയാണ്. ക്രിസ്തു ശിഷ്യനായ തോമ ശ്ലീഹായുടേത് ചരിത്രസത്യമാണെന്ന് സിറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയുച്ചു. തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നുതന്നെയാണ് സഭയുടെ ഔദ്യോഗിക നിലപടെന്നും. അദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നും ഉല്‍ഭവിച്ചതാണ് സീറോ മലബാര്‍ സഭയെന്നും. ലോക പ്രശസ്തരായ ചരിത്രകാരന്‍മാര്‍ ഇതു ശരിയാണെന്ന കാര്യം വ്യക്തമാക്കിയിട്ടൂള്ളതാണെന്നും. പല ചരിത്രരേഖകളും ഇതിന് ഉപോല്‍ബലകമായിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്ത്യന്‍ വാണിയപുരയ്ക്കല്‍ അറിയിച്ചു. അതുകൊണ്ടുതന്നെ മുന്‍ വക്താവായിരുന്ന ഫാ പോള്‍ തേലക്കാട്ടിന്റെത് സഭയുടെ നിലപാട് അല്ലെന്നും ബിഷപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha
























