പയ്യന്നൂരില്‍ പടക്ക കടയില്‍ തീപിടുത്തം ; ഒഴിവായത് വന്‍ ദുരന്തം

മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു. ഉച്ചക്ക് 12 മണിയോടെ മാതമംഗലം മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
മൂന്നു നില കെട്ടിടത്തിന്‍റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു. കടയുടെ പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും അഗ്നിക്കിരയായി.
തീപിടിച്ച കടയില്‍ നിന്ന് ആളുകള്‍ പുറത്തു കടന്നതും മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നതും വന്‍ ദുരന്തം ഒഴിവായി. പയ്യന്നൂരില്‍ നിന്നുള്ള അഗ്നിശമനസേനാ യൂനിറ്റും പ്രദേശവാസികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
https://www.facebook.com/Malayalivartha
























