വരാപ്പുഴയിൽ ഹര്‍ത്താലിനിടെ യുവാവിന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹര്‍ത്താനലുകൂലികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

വരാപ്പുഴയില്‍ ഹര്‍ത്താലിനിടെ യുവാവിന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഹനീഫയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്‌ച്ച പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് കുന്നുകര വയല്‍കര സ്വദേശി അയ്യരുകുഴി വീട്ടില്‍ മുഹമ്മദ് ഷാഫിക്ക് മര്‍ദ്ദനമേറ്റത്.
തന്റെ കാറില്‍ പതിനഞ്ച് ദിവസം മാത്രം പ്രായമായ കൂട്ടുകാരന്റെ കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വരാപ്പുഴയില്‍ വച്ച് ഹര്‍ത്താനലുകൂലികള്‍ കാര്‍ തടയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അനുവദിക്കണമെന്ന് മുഹമ്മദ് ഷാഫി അഭ്യര്‍ത്ഥിച്ചു. പൊലീസും ചില ബിജെപി നേതാക്കളും ഇത് അനുവദിക്കാന്‍ തയ്യാറായെങ്കിലും മറ്റൊരു സംഘം വീണ്ടും തടയുകയായിരുന്നു. ഇതേതുടര്‍ന്ന് കാറിന് പുറത്തിറങ്ങിയ ഷാഫി കുഞ്ഞിന് അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്ന കാര്യം ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ഉണ്ടായ സംഭവം മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ സംഭവം നടന്ന് ഒരാഴ്‌ച്ച പിന്നിട്ടിട്ടും ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് പി.കെ.ഹനീഫയുടെ നേരിട്ടുള്ള നടപടി.
ഇക്കാര്യത്തില്‍ ഈ മാസം 25 ന് ആലുവ പാലസില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആലുവ റൂറല്‍ എസ്‌പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.കഴിഞ്ഞ ദിവസം വയല്‍കരയിലെ വീട്ടിലെത്തി ഷാഫിയെ സന്ദര്‍ശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എംഎല്‍എ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പൊലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















