ക്വാറിയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പടെ നാല് പേര്‍ മുങ്ങി മരിച്ചു

തൃശൂരില്‍ വെള്ളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പടെ നാല് പേര്‍ മുങ്ങി മരിച്ചു. തൃശൂര്‍ കുന്നംകുളത്തിനു സമീപം അഞ്ഞൂര്‍കുന്നില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ഞൂര്‍ സ്വദേശി സീത, മകള്‍ പ്രതീക അയല്‍ വാസികളായ അഷിം, സന എന്നീ രണ്ടു കുട്ടികളുമാണ് മരിച്ചത്. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha






















