തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. പ്രസവശേഷം ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ കൃഷ്ണകുമാറെന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്.വഞ്ചിയൂരിലുള്ള ഗോവിന്ദന്‍സ് ആശുപത്രിയില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്.
പരിക്കേറ്റ സുഹൃത്ത് അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൃഷ്ണകുമാറിന്റെ ഭാര്യ പിതാവാണ് കുത്തിയതെന്നാണ് അഖിലിന്റെ മൊഴി. നേമം സ്വദേശിയായ കൃഷ്ണകുമാര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ അലീനയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു നിയമം സ്വദേസി കൃഷ്ണകുമാര്‍.ഇയാളോടൊപ്പം അഖില്‍ എന്ന സുഹൃത്തുമുണ്ടായിരുന്നു.ആശുപത്രിയുടെ ടെറസില്‍ വെച്ചാണ് കൃഷ്ണകുമാറിന് കുത്തേറ്റത്. ഇയാളുടെ നിലവിളിച്ചുകൊണ്ടുളള് ഓട്ടത്തെതുടര്‍ന്നാണ് അവിടെ തന്നെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയിലേക്ക്മാറ്റി. കൃഷ്ണകുമാറിന്റെ ഭാര്യപിതാവ് സുധാകരനാണ് കുത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മാത്രവുമല്ല കൃഷ്ണകുമാറിന് ഭാര്യയെയുംകുഞ്ഞിനെയും കാണാന്‍ സുധാകരന്‍ സമ്മതിക്കാത്തത് തര്‍ക്കത്തിനിടയാക്കിയിരുന്നു.കൂടാതെ ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായുംപോലീസിന് സൂചന ലഭിച്ചു. സുധാകരന്‍ ഇപ്പോള്‍ ഒളിവിലാണ്. ബിയര്‍ കുപ്പി പൊട്ടിച്ചാണ് കുത്തിയതെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















