ഇന്ന് ജനകീയ ഹർത്താൽ; സമൂഹ മാധ്യമങ്ങളിലെ പ്രചരണം വ്യാജം

കത്വയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹർത്താൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു.
തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത് ഒരു സംഘടനയുടേയും പിന്തുണയില്ലാതെ നടത്തുന്ന ഹർത്താലിൽ ജനങ്ങൾ സഹകരിക്കണമെന്നും സോഷ്യൽ മീഡിയയുടെ ശക്തി ഒരിക്കൽ കൂടി കാണിച്ചു കൊടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ഇത് വ്യാജ വർത്തയാണെന്നറിയാതെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിക്കുന്നത്. അതേസമയം, ചില പ്രാദേശിക സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ സംബന്ധിച്ച പ്രചാരണം നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് സംബന്ധിച്ച പോസ്റ്റർ പ്രചാരണവും നടന്നിരുന്നു.
https://www.facebook.com/Malayalivartha






















