അങ്കമാലി കറുകുറ്റിക്കു സമീപം വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരിച്ചു; നാല് പേരുടെ നില ഗുരുതരം; എട്ടുപേർക്ക് പൊള്ളലേറ്റു; രണ്ട് ദിവസമായി നടക്കുന്ന പള്ളി പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു വെടിക്കെട്ട്

അങ്കമാലി കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെട്ടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകന്‍ സൈമണ്‍ (20) ആണു മരിച്ചത്. എട്ടുപേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. രാത്രി എട്ടരയോടെയാണ് സംഭവം.
അങ്കമാലി കറുകുറ്റി മാമ്പറ അസീസി നഗര്‍ കപ്പേളയില്‍ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടര്‍ന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. വെടിക്കെട്ട് നടക്കുന്നതിനിടെയാണ് പടക്കപ്പുരയ്ക്ക് തീപിടിച്ചത്.
മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2016 ഏപ്രില്‍ 10നാണ് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച് കേരളത്തില്‍ അവസാനമായി നടുക്കുന്ന വെടിക്കെട്ട് അപകടം നന്നത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30 പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു.
പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha






















