കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍. ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷണം.
ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയായ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്ന് തോമസ്ചാണ്ടി വാദിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെ ഒരു വ്യക്തി എന്ന നിലയിലാണ് ചോദ്യം ചെയ്തത്. കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. മന്ത്രിയായല്ല ഹര്‍ജി നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടി മാത്രമാണ്. അതിനാല്‍ തന്നെ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് എന്നാണ് വാദം.
അതേസമയം അപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കെരുതെന്നാവശ്യപെട്ട് സിപിഐ അംഗം ടിഎന്‍ മുകുന്ദന്‍ തടസ്സഹര്‍ജി നല്‍കി.
https://www.facebook.com/Malayalivartha

























