സംസ്ഥാനത്ത് ലൈംഗിക പീഡനത്തില്‍ വര്‍ദ്ധനവ്: ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ലൈംഗീകപീഡന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. 2017 ല്‍ സംസ്ഥാനത്ത് 3068 പീഡനങ്ങൾ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1101 ഇരകളും പ്രായപൂര്‍ത്തിയാകാത്തവരാണ്. 2016 ല്‍ 1656 ലൈഗീകപീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോൾ 2017 ല്‍ കണക്ക് 3068 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ സംസ്ഥാനത്ത് 4498 ലൈംഗീകപീഡനശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
26 കുട്ടികള്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 287 കേസുകള്‍. കൊല്ലത്ത് 208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത നഗരവും കൊല്ലമാണ്. 95 ലൈംഗീകപീഡനകേസുകള്‍. 304 കൊലപാതകകേസുകളും 581 കൊലപാതകശ്രമകേസുകളുമാണ് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha

























