ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം, സമരം നിര്‍ത്തിവന്നാല്‍ മാത്രം ചര്‍ച്ച, നോട്ടീസ് നല്‍കാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍

ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ല. ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തിവന്നാല്‍ മാത്രം ചര്‍ച്ച നടത്താമെന്നുമാണ് ധാരണയായത്. നോട്ടീസ് നല്‍കാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
സമരം നേരിടാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ എസ്മ പോലുള്ള കര്‍ശന നടപടികളൊന്നും സ്വീകരിക്കാനിടയില്ല. എന്നാല്‍ പ്രബേഷനിലുള്ള ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കെ.ജി.എം.ഒക്ക് സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ തങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചാല്‍ കൂട്ടരാജിവെക്കുന്നൊണ് കെ.ജി.എം.ഒയുടെ മുന്നറിയിപ്പ്. നാലു ദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. ഒ.പി സമയം ദീര്‍ഘിപ്പിച്ചതിനെതിരെയാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളില്‍ സായാഹ്‌ന ഒ.പി കൂടി നടത്താന്‍ ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്.
മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്. അത്യാഹിത വിഭാഗമൊഴികെ ഒ.പികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
https://www.facebook.com/Malayalivartha

























