സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താലെന്ന് വ്യാജ പ്രചാരണം നടത്തിയ 25 പേര്‍ അറസ്റ്റില്‍ ; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

കത്വയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ 25 പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെ ഹര്‍ത്താലാണെന്നും സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ചത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടേയോ പിന്തുണയില്ലാതെയുള്ള ജനകീയ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ശക്തി കാണിച്ചു കൊടുക്കണമെന്നുമായിരുന്നു സന്ദേശം. ഇതുമായി ബന്ധപ്പെട്ട് 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പ്രചാരണം ഏറ്റെടുത്ത പോലെ പലയിടത്തും വാഹനങ്ങള്‍ തടയുകയാണ് യുവാക്കള്‍. കടകള്‍ അടപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താല്‍ പ്രതീതി. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍ക്കോട്ടും പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്.
https://www.facebook.com/Malayalivartha

























