ഇവൻ നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടൻ; വിഷു ദിനത്തിൽ ഒരു ജീവൻ രക്ഷിച്ച് ഈ യുവാവ് താരമായി

വിഷു ദിനത്തിൽ ഒരു ജീവൻ രക്ഷിച്ച് യുവാവ് മാതൃകയായി. നിലമ്പൂരാണ് സംഭവം. വിഷുദിനത്തിൽ റയിൽവേയിലെ അറഫാ ഹോട്ടലിലെ ജീവനക്കാർ അവരുടെ കിണർ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളിക്ക് കിണറിൽ വായുസഞ്ചാരം ഇല്ലാത്തതിനാൽ കിണറിനുള്ളിൽവച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാർ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ചു നിന്നപ്പോൾ കുട്ടൻ എന്ന ചെറുപ്പക്കാരൻ കിണറിന്റെ പകുതിവരെ ഇറങ്ങുകയും കയ്യിലുണ്ടായിന്ന കയർക്കൊടുത്ത് അരയിൽ കെട്ടി ഇയാളെ വലിച്ചു കേറ്റുകയറും ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
ചുരുങ്ങിയ സമയംകൊണ്ട് ഹോസ്പിറ്റലിൽ എത്തിയതിനാൽ അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടായില്ല. കുട്ടന് നിസ്സാരപരിക്കുകളുണ്ട്. നിലമ്പൂർ റെയിൽവേ പരിസരത്തു താമസിക്കുന്ന കുട്ടൻ എന്ന ചെറുപ്പക്കാരൻ നാട്ടുകാർക്ക് പ്രിയങ്കരനാണ്. നാട്ടിലെ എന്ത് കാര്യത്തിനും മുന്നിൽത്തന്നെയുണ്ടാവും കുട്ടൻ. സ്വന്തം ജീവൻ പോലും കണക്കാതെയാണ് കുട്ടൻ ഇയാളെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha

























