ചുമതല ഏറ്റെടുക്കും മുൻപ് ടോമിൻ തച്ചങ്കരിയുടെ മിന്നൽ പരിശോധന ; കൊല്ലം ഡിപ്പോയില്‍ കണ്ടത് കെഎസ്ആർടിസിക്ക് ദിവസവും പതിനായിരം രൂപ വരെ നഷ്ടമുണ്ടാക്കുന്ന കാഴ്ചകൾ

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മിന്നില്‍ പരിശോധന നടത്തിയ ടോമിൻ തച്ചങ്കരിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തച്ചങ്കരി കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മിന്നില്‍ പരിശോധന നടത്തി.
കൊല്ലം ഡിപ്പോയില്‍ എത്തിയ തച്ചങ്കരിയെ ആരും തിരിച്ചറിഞ്ഞില്ല. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ മാത്രമാണ് കാര്യമായ ജോലി നടക്കുന്നതായി കാണാൻ കഴിഞ്ഞത്. ഡീസല്‍ പമ്പിൽ ജോലിചെയ്യുന്നവർക്ക് അതുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ല. കമ്പ് ഉപയോഗിച്ചാണ് ഡീസലിന്റെ അളവ് തിരിച്ചറിയുന്നത്.
കൂടാതെ ജെന്റം ബസുകള്‍ ഉൾപ്പെടെ ചെറിയ കേട് പാട് സംഭവിച്ച 23 ബസുകളാണ് ഗാരേജിലുള്ളത്. കാരണം ബസുകളുടെ കേടുപാടുകൾ മാറ്റാൻ 500 രൂപയുടെ സാധനം വരെ വാങ്ങുവാൻ മാത്രമേ വര്‍ക് ഷോപ്പിലുള്ളവര്‍ക്ക് അധികാരമുള്ളു. എന്നാൽ ഗ്യാരേജിലുള്ള പല ബസിനും ആയിരം രൂപ മുതല്‍ 5000 രൂപവരെ സ്‌പെയര്‍ പാര്‍ട്‌സ് വേണമെന്നുള്ളതിനാൽ ഹെഡ് ഓഫീസിലേക്ക് കത്തെഴുതും. ശേഷം പണം അനുവദിച്ച് മറുപടി വന്നാല്‍ മാത്രമേ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് തന്നെ ചെറിയ പണി വന്നാല്‍ പോലും ദീര്‍ഘകാലം ബസുകള്‍ ഗാരേജില്‍ കിടക്കും. ഇതുമൂലം ബസ് ഓടാത്തതിനെ തുടർന്ന് ദിവസം പതിനായിരം രൂപയുടെ നഷ്ടമാണ് കെ എസ് ആര്‍ ടിസിക്ക് ഉണ്ടാകുന്നത്. അസമയത്ത് പെയിന്റ് അടിക്കുന്നവരെ പോലും കെ എസ് ആര്‍ ടി സിയുടെ കൊല്ലം ഡിപ്പോയില്‍ തച്ചങ്കരി കണ്ടു.
ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനാണ് തച്ചങ്കരി പ്രധാനമായും ആലോചിക്കുന്നത്. പരമാവധി സര്‍വ്വീസുകള്‍ നടത്താനാണ് ഉദ്ദേശം. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയെ അഴിച്ചുപണിയാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് നിയമനമെന്ന് സൂചന.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇരട്ടപദവി ലഭിക്കുന്ന രണ്ടാമത്തെ ഐ.പി.എസുകാരനാണു ടോമിന്‍ തച്ചങ്കരി. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിലെ ലാഭത്തിലാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തച്ചങ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























