Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സമരം ചെയ്യുന്ന ഡോക്ടര്‍മാരും സര്‍ക്കാരും അയയുന്നില്ല; പ്രതിഷേധവുമായി രോഗികളും രംഗത്ത്, സര്‍ക്കാര്‍ ആശുപത്രികള്‍ സമരക്കളമാകുന്നു

16 APRIL 2018 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

പ്രാഥമിക കേന്ദ്രങ്ങളിലെ ഒ.പി സമയം നീട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് എസ്മ പ്രയോഗിക്കാതെ നേരിടാന്‍ സര്‍ക്കാര്‍, സമരം ഏത് വിധേനയും ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സമരച്ചൂടിലേക്ക്. വേനല്‍ കടുത്തതോടെ പല തരത്തിലുള്ള രോഗങ്ങളുമായി ആയിരങ്ങളാണ് ദിവസവും ധര്‍മാസ്പത്രികളില്‍ അഭയം തേടുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ചില കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് രാത്രി തന്നെ നോട്ടീസ് പോലും നല്‍കാതെ ഡോക്ടര്‍മാര്‍ സംസ്ഥാനത്തുടനീളം മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു.

കെ.എസ്.ഇ.ബി ജീവനക്കാര്‍ കറന്റ് കട്ട് ചെയ്ത് സമരം നടത്തുമോ?

സമരത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും ധിക്കാരപരമായ നടപടി തുടര്‍ന്നാല്‍ ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ആറോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ജോലിക്ക് ഹാജരാകാത്തവരെ സസ്‌പെന്റ് ചെയ്യും. അവശ്യസര്‍വ്വീസില്‍ പണിമുടക്കി സമരം പാടില്ല. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കറന്റ് കട്ട് ചെയ്ത് സമരം നടത്തിയാല്‍ നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും മന്ത്രി ചോദിച്ചു. അതിനാല്‍ ചികില്‍സമുടക്കി സമരം പാടില്ല. സമരത്തിന് മുമ്പ് നോട്ടീസ് എങ്കിലും തരണമായിരുന്നു. ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉപയോഗിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.



പിഎസ്.സി പട്ടികയിലുള്ളവരുടെ തലവര തെളിയുന്നു

പി.എസ്.സി റാങ്ക് പട്ടികയില്‍ 4500ലധികം ഡോക്ടര്‍മാരുണ്ട്. അവരെ സര്‍വ്വീസില്‍ എടുക്കാനുള്ള തീരുമാനം ആലോചിക്കുന്നുണ്ട്. എല്ലാം നിയമപരമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സമരത്തിന് തലേദിവസം നോട്ടീസ് നല്‍കിയെന്നാണ് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറയുന്നു. സമരം നാലാം ദിവസമായതോടെ പല ആശുപത്രികളിലും രോഗികളും ബന്ധുക്കളും ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സമരത്തെ തുടര്‍ന്ന് രോഗിയെ പറഞ്ഞ് വിട്ടതിനെ തുടര്‍ന്ന് രോഗിയുടെ മകന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ അടുത്ത തീരുമാനം എടുക്കുമെന്നും പ്രസിഡന്റ് ഡോ.റൗഫ് അറിയിച്ചു. എന്നാല്‍ കെ.ജി.എം.ഒ.എ ഭാരവാഹികളെ ഉള്‍പ്പെടെ സ്ഥലംമാറ്റിയേക്കുമെന്നും അറിയുന്നു.



പ്രൊബോഷണറി ഡോക്ടര്‍മാരേ...  പണികളയാതെ നോക്കണേ...

പ്രൊബോഷണറി കാലാവധിയിലുള്ളവരെ സാധാരണ ഒരു സംഘടനയും സമരത്തില്‍ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ അവരെ തെറ്റിദ്ധരിപ്പിച്ച സമരത്തിനിറക്കിയിരിക്കുകയാണ് കെ.ജി.എം.ഒ.എ. അതിനാല്‍ അവരുടെ ഹാജര്‍നിലയും മറ്റും എടുത്തിട്ട് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രബോഷണി ഡോക്ടര്‍മാരില്‍ പലരും ജോലി ചെയ്യുന്നുണ്ട്. പക്ഷെ, ഹാജര്‍ രേഖപ്പെടുത്തുന്നില്ല. അതിനാല്‍ അവര്‍ എത്രയും വേഗം ഹാജരാകണമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രികളില്‍ ഒ.പി മുടങ്ങുകയോ, ചികില്‍സ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് മന്ത്രി പറയുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.



കൂട്ടരാജി ഭീഷണിയുമായി കെ.ജി.എം.ഒ.എ

നടപടിയുണ്ടായാല്‍ കൂട്ടരാജി ഉള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്തു ചേരും. സമരം രൂക്ഷമാക്കുമെന്നാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഭാരവാഹികള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച മുതല്‍ കിടത്തി ചികില്‍സയും അവസാനിപ്പിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഐഎംഎയുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അനുരഞ്ജന നീക്കങ്ങള്‍ അനൗദ്യോഗികമായി നടക്കുന്നുണ്ടെന്നും അറിയുന്നു. സായാഹ്ന ഒ.പി തുടങ്ങിയാല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സമരത്തിനിറങ്ങിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (19 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (42 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends